Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ചെറ്റ' എന്ന് വിളിച്ചതില്‍ അഭിമാനം; 'ചെറ്റ' പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജി സുധാകരന്‍

'ചെറ്റ' എന്ന് വിളിച്ചതില്‍ അഭിമാനം; 'ചെറ്റ' പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജി സുധാകരന്‍
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമര്‍ശത്തിന് മറുപടിയുമായി ജി സുധാകരന്‍. മുഖ്യമന്ത്രിയുടെ അധിക്ഷേപത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മലയാള ഭാഷയുടെ അര്‍ത്ഥഭേദങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സുധാകരന്‍ പരിഹസിച്ചു. അമ്പലപ്പുഴയില്‍ നടന്ന യുഡിഎഫ് ജനറല്‍ ബോഡി യോഗത്തിലാണ് സുധാകരന്‍ ആഞ്ഞടിച്ചത്. താന്‍ 18 വയസ്സുവരെ ജീവിച്ചത് ചെറ്റപ്പുരയിലായിരുന്നുവെന്നും പാവപ്പെട്ടവന്റെ കുടിലിനെയാണ് മുഖ്യമന്ത്രി ആക്ഷേപിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. 'ചെറ്റ എന്നത് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പുരയാണ്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ആ വീടുകളെയാണ്. അതുകൊണ്ട് എന്നെ അങ്ങനെ വിളിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുഖ്യമന്ത്രിയെ ഞാന്‍ വിമര്‍ശിക്കും, പക്ഷേ ചീത്ത പറയില്ല. അത് എന്റെ ഗുരുത്വമാണ്. ചെറ്റ എന്നല്ല 'വറ്റ മത്സ്യം' എന്ന് വിളിച്ചാലും ഞാന്‍ അദ്ദേഹത്തെ തിരിച്ചു ചീത്ത പറയില്ല,' സുധാകരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി മോഹങ്ങളെയും സുധാകരന്‍ ചോദ്യം ചെയ്തു. ഒമ്പത് തവണ മത്സരിച്ച മുഖ്യമന്ത്രിയുടേത് പാര്‍ലമെന്ററി മോഹമല്ലേ എന്നും അദ്ദേഹം ചോദിച്ചു. ആര്‍ക്കും ജയിക്കാവുന്ന സുരക്ഷിത മണ്ഡലമായ ധര്‍മ്മടത്ത് മത്സരിക്കുന്നത് കൊണ്ടാണ് പിണറായി വിജയന്‍ ജയിക്കുന്നതെന്നും അവിടെ ഇടതുപക്ഷം ഇതുവരെ തോറ്റിട്ടില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഏതൊരു സാധാരണക്കാരനും ജയിക്കാവുന്ന മണ്ഡലത്തില്‍ മത്സരിക്കുന്നതിന്റെ ഹുങ്കാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി സുധാകരന്റെ നടപടി 'ചെറ്റത്തരമാണെന്നായിരുന്നു' മുഖ്യമന്ത്രിയുടെ ആരോപണം. സുധാകരനെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്ക് നിഘണ്ടുവിലില്ലെന്നും പിണറായി ആവര്‍ത്തിച്ചു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in