Logo
Sun, Jun 07, 2026 • 02:32 AM
LIVE TV
Watch

No business videos available

No Middle East videos available

FLOOD| കിഷ്ത്വാറിലെ മിന്നല്‍പ്രളയം: മരണ സംഖ്യ ഉയരുന്നു; ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മാറ്റിവെച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 15, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

FLOOD| കിഷ്ത്വാറിലെ മിന്നല്‍പ്രളയം: മരണ സംഖ്യ ഉയരുന്നു; ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മാറ്റിവെച്ചു
ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 2 സിഐഎസ്എഫ് ജവാന്മാരുമുണ്ട്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് 167 പേരെയോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇതുവരെ രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയായതിനാല്‍ ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. അതിനാല്‍, കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇനിയും 200 ല്‍ അധികം പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും രംഗത്തിറങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാണ്. മചയില്‍ മാതാ യാത്രയിലെ തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടവരിലേറെയും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലെ ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10