കെ.എം ഷാജിക്കെതിരായ കള്ളക്കേസ്: സംസ്ഥാന സർക്കാരിനും ഇഡിക്കും തിരിച്ചടി; അപ്പീൽ തള്ളി സുപ്രീംകോടതി
Jaihind TV News Report
Jaihind TV Web Desk
November 26, 2024
1 min read
•
Updated: June 06, 2026
ന്യൂഡൽഹി: കെ.എം ഷാജിക്കെതിരായ കള്ളക്കേസില്‍ സംസ്ഥാന സർക്കാരിനും ഇഡിക്കും തിരിച്ചടി. മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ അപ്പീൽ സുപ്രിംകോടതി തള്ളി. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു.
ഷാജിക്കെതിരായ കോഴക്കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സർക്കാരും ഇഡിയും സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിന്‍റ ഹര്‍ജിയിലെ വിധിയിൽ നിരവധി പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വീണ്ടും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ. എം ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നാണ് കേസ്. പ്രാദേശിക സിപിഎം നേതാവിന്‍റെ പരാതിയിലാണ് വിജിലൻസ് കേസെടുത്തിരുന്നത്. ജൂൺ 19നാണ് ഷാജിക്കെതിരെ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റേതായിരുന്നു ഉത്തരവ്.
ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് ചേവായൂർ മാലൂർകുന്നിലെ ഷാജിയുടെ വീടിനോടുചേർന്ന സ്ഥലത്തിനെതിരെയായിരുന്നു നടപടി. സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇഡി നടപടി സ്വീകരിച്ചത്. ഈ കേസിലാണ് ഹൈക്കോടതി ഷാജിക്ക് ആശ്വാസകരമായ വിധി നൽകിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10