എഡിഎം നവീന്‍ ബാബുവിന്റെ മരണം ; പി.പി.ദിവ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
Jaihind TV News Report
Jaihind TV Web Desk
November 01, 2024
1 min read
•
Updated: June 05, 2026
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ രണ്ടര മണിക്കൂര്‍ ആണ് പോലീസ് ചോദ്യം ചെയ്തത്. ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദിവ്യ.
രണ്ട് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പോലീസ് അനുമതി തേടിയിരുന്നെങ്കിലും ഒരു ദിവസം മാത്രമാണ് അനുവദിച്ചത്. ആദ്യം എസിപി ഓഫീസിലും പിന്നെ ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് ചോദ്യം ചെയ്തത്. ജാമ്യത്തിന് ദിവ്യ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹര്‍ജി വാദം കേള്‍ക്കാന്‍ ചൊവ്വാഴ്ചയിലേക്ക് മാറ്റി. യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം എഡിഎം വന്നുകണ്ട് തനിക്ക് തെറ്റുപറ്റി എന്ന് പറഞ്ഞിരുന്നുവെന്ന കളക്ടറുടെ മൊഴിയാണ് ദിവ്യ ജാമ്യഹര്‍ജിയില്‍ ആയുധമാക്കുന്നത്. ഇതുള്‍പ്പെടെയുള്ള പുതിയ വാദങ്ങളാണ് കോടതിയില്‍ ഉന്നയിക്കുക.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10