Logo
Tue, Jun 09, 2026 • 01:11 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിലെത്തും; കേന്ദ്രസഹായം വൈകുന്നതിനെതിരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 27, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിലെത്തും; കേന്ദ്രസഹായം വൈകുന്നതിനെതിരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്
  ഡല്‍ഹി: വയനാട് പാർലമെന്‍റ് ഉപതിരഞ്ഞെടുപ്പിന്‍റെ  സർട്ടിഫിക്കറ്റ് കേരളത്തിൽ നിന്നുള്ള നേതാക്കള്‍ പ്രിയങ്കയ്ക്ക് കൈമാറി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ വയനാട്ടിലെ ജനങ്ങളുടെ വൻ പിന്തുണയ്ക്കും വിശ്വാസത്തിനും പ്രിയങ്ക ഗാന്ധി നന്ദി അറിയിച്ചു. പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം.  അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതര്‍ക്ക് കേന്ദ്രസഹായം വൈകുന്നതിനെതിരെ  പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ് അറിയിച്ചു.  സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറ‍ഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെന്‍റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി. സിദ്ധിഖ് എംഎൽഎ കൂട്ടിച്ചേര്‍ത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10