സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു
Jaihind TV News Report
Jaihind TV Web Desk
June 01, 2021
1 min read
•
Updated: June 10, 2026
ന്യൂഡൽഹി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിർണായക തീരുമാനമെടുത്തത്. സംസ്ഥാനങ്ങളിലെ ലോക്ഡൗണും പരിഗണിച്ചു. പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സിബിഎസ്ഇ മാനേജ്മെന്റുകൾ അറിയിച്ചു. പ്ലസ് ടു മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നേരത്തേ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാറ്റിവച്ച പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10