CONGRESS| ബിഹാര്‍ വോട്ടര്‍ പട്ടിക വിവാദം: ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്‍റില്‍ നോട്ടീസ് നല്‍കും
Jaihind TV News Report
Jaihind TV Web Desk
August 08, 2025
1 min read
•
Updated: June 06, 2026
വോട്ടര്‍ പട്ടിക വിവാദം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക അട്ടിമറി ആരോപണം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ചര്‍ച്ച ആവശ്യപ്പെട്ട് ഇരു സഭകളിലും ഇന്ന് പ്രതിപക്ഷം നോട്ടീസ് നല്‍കും. രാഹുലിന് പിന്തുണയുമായി ഇന്ത്യാ സഖ്യ യോഗവും ഒപ്പമുണ്ട്്. ഇന്നലെ ഇന്ത്യാ സഖ്യത്തിന്റെ യോഗം രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്തിട്ടുണ്ടായിരുന്നു. ഇന്ന് ബംഗളൂരുവില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം പേരെ അണിനിരത്തിയാണ് വിഷയത്തില്‍ പ്രതിഷേധം നടത്തുക.
രാഹുല്‍ ഉന്നയിച്ച ബിഹാറിലെ സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണ വിഷയത്തോടൊപ്പം വോട്ടര്‍ പട്ടിക അട്ടിമറി ആരോപണവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരിക്കും യുഡിഎഫ് എംപിമാര്‍ നോട്ടീസ് നല്‍കുന്നത്. ഇന്നലെ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ വിഷയങ്ങളോട് പൂര്‍ണമായി യോജിച്ചിരുന്നു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പ്രതിപക്ഷ മാര്‍ച്ചിന് രാഹുല്‍ ഡാന്ധി നേതൃത്വവും നല്‍കും. ബീഹാറിലും അടുത്തയാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ യാത്ര സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആരോപണത്തിനുള്ള തെളിവ് രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് കര്‍ണ്ണാടകയിലെയും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിക്ക് ഇന്നലെ കത്തയച്ചിരുന്നു. എന്നാല്‍ രേഖാ മൂലം പരാതി നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് അറിയിക്കുന്നത്. എന്തായാലും, ഇന്നലെ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ വലിയ ഒരു ബോംബാണ് എറിഞ്ഞു വിട്ടത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10