Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

AMOEBIC MENINGOENCEPHALITIS| സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 17 കാരന് രോഗം സ്ഥിരീകരിച്ചു

AMOEBIC MENINGOENCEPHALITIS| സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 17 കാരന് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം ബാധിച്ചത്. കുട്ടി കുളിക്കാനെത്തിയ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളം ആരോഗ്യവകുപ്പ് അടപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പൂളിലെ വെള്ളത്തിന്റെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം കൂട്ടുകാര്‍ക്കൊപ്പം ഈ സ്വിമ്മിംഗ് പൂളില്‍ കുളിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്ന സാഹചര്യം തുടരുകയാണ്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് പുതിയ കണക്കുകള്‍ പുറത്തുവിട്ടു. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും അതില്‍ 17 പേര്‍ മരിച്ചെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ, തുടര്‍ച്ചയായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഔദ്യോഗിക കണക്കില്‍ രണ്ട് മരണം മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ കണക്കുകളിലെ അവ്യക്തത വാര്‍ത്താമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് പുതിയ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്. ഈ മാസം മാത്രം 19 പേര്‍ക്ക് രോഗം ബാധിക്കുകയും 7 മരണം സംഭവിക്കുകയും ചെയ്തു. മസ്തിഷ്‌ക ജ്വര കേസുകളില്‍ അമീബിക് ജ്വരമാണോ എന്ന് ഉറപ്പുവരുത്താന്‍ കേരളത്തില്‍ വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്. എന്നിരുന്നാലും, രോഗം സ്ഥിരീകരിച്ച കണക്കുകള്‍ മറച്ചുവെച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. രോഗബാധ തടയുന്നതിന് കൃത്യമായ കണക്കുകള്‍ നിര്‍ണായകമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in