Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുട്ടനാട്ടിലെ പരാജയം: ആലപ്പുഴയില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു; പരസ്പരം പഴിചാരി നേതൃത്വം

കുട്ടനാട്ടിലെ പരാജയം: ആലപ്പുഴയില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു; പരസ്പരം പഴിചാരി നേതൃത്വം
ആലപ്പുഴ: കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയെ ചൊല്ലി ആലപ്പുഴയില്‍ സിപിഎം-സിപിഐ പോര് തെരുവിലേക്ക്. മുന്നണി മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്ന് ഇരു പാര്‍ട്ടികളും പരസ്പരം ആരോപിക്കുമ്പോള്‍, ഇടതുകോട്ടയിലെ വിള്ളല്‍ എല്‍ഡിഎഫില്‍ വലിയ ആശങ്കയ്ക്ക് വഴിതുറക്കുകയാണ്. കുട്ടനാട്ടിലെ പരാജയത്തിന് പ്രധാന കാരണം സിപിഐയുടെ നിലപാടാണെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. രണ്ട് പഞ്ചായത്തുകളില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിച്ചത് മുന്നണി വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായെന്നും, ഇത് രാഷ്ട്രീയമായ വഞ്ചനയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ആരോപിച്ചു. മുന്നണി മര്യാദ പാലിക്കുന്നതില്‍ സിപിഐ പരാജയപ്പെട്ടതാണ് തിരിച്ചടിക്ക് ആക്കം കൂട്ടിയതെന്നാണ് സിപിഎം പക്ഷം. എന്നാല്‍ സിപിഎമ്മിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി എസ്. സോളമന്‍ രംഗത്തെത്തി. തോല്‍വിക്ക് കാരണം സിപിഐ അല്ലെന്നും സിപിഎമ്മിനുള്ളിലെ രൂക്ഷമായ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു. 'സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിന് മുന്‍പ് തന്നെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറി വോട്ട് ചോദിച്ചത് മുന്നണി മര്യാദയുടെ ലംഘനമല്ലേ?' - എസ്. സോളമന്‍ ചോദിച്ചു. സിപിഎമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നാണ് സിപിഐയുടെ നിലപാട്. എന്‍സിപിയുടെ സിറ്റിംഗ് സീറ്റായ കുട്ടനാട്ടില്‍ പ്രധാന ഘടകകക്ഷികള്‍ തമ്മിലടിക്കുന്നത് മുന്നണിയുടെ ഭാവിക്ക് ദോഷം ചെയ്യുമെന്ന ആശങ്കയിലാണ് എന്‍സിപി നേതൃത്വം. വോട്ട് ചോര്‍ച്ച വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കുമോ എന്ന ഭയം ഇതര കക്ഷികള്‍ക്കുമുണ്ട്.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in