Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"സിപിഎം എന്തിന് സിബിഐയെ ഭയക്കണം?;ഞങ്ങൾക്ക് രാഷ്ട്രീയമില്ല, നീതി മാത്രം"; മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് നവീൻ ബാബുവിന്റെ കുടുംബം

"സിപിഎം എന്തിന് സിബിഐയെ ഭയക്കണം?;ഞങ്ങൾക്ക് രാഷ്ട്രീയമില്ല, നീതി മാത്രം"; മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് നവീൻ ബാബുവിന്റെ കുടുംബം

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഒപ്പം നിന്ന മുഖ്യമന്ത്രി വി.ഡി സതീശന് എല്ലാ നന്ദിയും കടപ്പാടും അറിയിക്കുന്നതായി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ദുരന്തസമയത്ത് തങ്ങളെ ചേര്‍ത്തുപിടിച്ച കേരളത്തിലെ മുഴുവന്‍ പൊതുജനങ്ങളോടും കടപ്പാടുണ്ട്. കൂടാതെ തങ്ങള്‍ക്കൊപ്പം ഉറച്ചുനിന്ന റാന്നി എംഎല്‍എ പഴകുളം മധുവിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

കേസില്‍ തികച്ചും സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടക്കണമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷയെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു വ്യക്തമാക്കി. തങ്ങള്‍ ഉന്നയിച്ച മുഴുവന്‍ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണമാണ് നടക്കേണ്ടത്. മുന്‍ സര്‍ക്കാരിന്റെ കാലത്തും തങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിനെ സമീപിച്ച ഉടന്‍ തന്നെ അനുകൂലമായ ഉത്തരവ് ഇറക്കിയതില്‍ വലിയ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആരെയും വ്യക്തിപരമായി ശിക്ഷിക്കണം എന്ന് വാശിപിടിച്ചല്ല തങ്ങള്‍ മുന്നോട്ട് പോകുന്നത്. മറിച്ച്, മരണത്തിന് പിന്നിലെ എല്ലാ യഥാര്‍ത്ഥ വിവരങ്ങളും പുറത്തുവരണമെന്നത് മാത്രമാണ് ലക്ഷ്യം. കേസിന് പിന്നില്‍ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതും പുറത്തുവരണം. പി ബി ഹര്‍ഷകുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നും പ്രവീണ്‍ ബാബു വ്യക്തമാക്കി.

തങ്ങള്‍ക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും തങ്ങള്‍ നോക്കുന്നത് നീതി മാത്രമാണെന്നും കുടുംബം ഉറപ്പിച്ചുപറഞ്ഞു. സിപിഎം, സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇതിനെ എതിര്‍ക്കുന്നതെന്ന് പ്രവീണ്‍ ബാബു ചോദിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടന്നല്ല സുപ്രീംകോടതി പരാമര്‍ശം നടത്തിയിട്ടുള്ളതെന്നും, അതുകൊണ്ട് തന്നെ സത്യസന്ധമായ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ സത്യം ജനങ്ങള്‍ക്ക് മുന്നില്‍ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു നിര്‍ത്തി.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Save your stories

Sign in