Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാഹനപ്രേമികൾക്ക് വൻ ആശ്വാസം; അനുമതിയില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകൾ ഇതാ, പുതിയ പട്ടിക പുറത്ത്!

വാഹനപ്രേമികൾക്ക് വൻ ആശ്വാസം; അനുമതിയില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകൾ ഇതാ, പുതിയ പട്ടിക പുറത്ത്!


വാഹനങ്ങൾ തങ്ങളുടെ താല്പര്യത്തിനനുസരിച്ച് മോഡിഫൈ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വൻ ആശ്വാസമേകുന്ന വാർത്ത പുറത്ത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് (MVD) തയ്യാറാക്കിയ പുതിയ നിർദ്ദേശങ്ങളുടെ പട്ടിക ഒരു വാർത്താ മാധ്യമം പുറത്തു വിട്ടു. മുൻപ് ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പോലും കനത്ത പിഴ ഈടാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ ആരുടെയും അനുമതിയില്ലാതെ ചെയ്യാവുന്ന 18 ഇനം മോഡിഫിക്കേഷനുകളാണ് പുതിയ പട്ടികയിലുള്ളത്. ഇതുകൂടാതെ ആർ.സി ബുക്കിൽ മാറ്റം വരുത്തി ചെയ്യാവുന്ന 6 കാര്യങ്ങളും ഇതിലുണ്ട്. ഈ പട്ടിക ഉടൻ തന്നെ സംസ്ഥാന സർക്കാരിന് സമർപ്പിക്കും.

പ്രതിപക്ഷ നേതാവായിരിക്കെ, യുക്തിസഹമായ വാഹന മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ ഈ നിർണായക നീക്കം.

അനുമതി ആവശ്യമില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകള്‍:

  1. സീറ്റ് കവര്‍
  2. ഫ്‌ലോര്‍ മാറ്റ്
  3. സ്റ്റിയറിങ് വീല്‍ കവര്‍
  4. ക്രോം ഗാര്‍ണിഷ്
  5. ഡോര്‍ വൈസറുകള്‍
  6. മഡ് ഫ്‌ളാപ്പുകള്‍
  7. ബോഡി സ്റ്റിക്കറുകള്‍
  8. ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിങ്
  9. ഡാഷ് കാമറ
  10. റിവേഴ്‌സ് കാമറ
  11. പാര്‍ക്കിങ് സെന്‍സര്‍
  12. ജിപിഎസ് ട്രാക്കര്‍
  13. ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം
  14. അഡീഷണല്‍ സ്പീക്കറുകള്‍
  15. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS)
  16. ടോ ഹുക്കുകള്‍
  17. റൂഫ് കാരിയറുകള്‍
  18. 50 ശതമാനം സുതാര്യമായ സൺ ഫിലിം

അനുമതിയോടെ ചെയ്യേണ്ട മാറ്റങ്ങൾ (RC ബുക്കിൽ ചേർക്കേണ്ടവ):

നിങ്ങളുടെ കാറോ ബൈക്കോ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റണമെങ്കിൽ ഇനി സാധിക്കും. എന്നാൽ അതിനായി ആർ.ടി.ഒ ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് മുൻകൂട്ടി അനുമതി വാങ്ങുകയും അത് ആർ.സി ബുക്കിൽ രേഖപ്പെടുത്തുകയും വേണം. ഇതുകൂടാതെ താഴെ പറയുന്ന മാറ്റങ്ങൾക്കും അനുമതി നിർബന്ധമാണ്:

  • എഞ്ചിൻ മാറ്റം വരുത്തൽ
  • ബോഡി ഘടനയ്ക്കുള്ള രൂപമാറ്റം
  • ഇലക്ട്രിക് (EV) പുനഃക്രമീകരണം
  • സി.എൻ.ജി (CNG) കിറ്റ് ഘടിപ്പിക്കൽ


Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വ്യാപക മഴയ്ക്ക് സാധ്യത

Popular News

കിഫ്ബിയില്‍ സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച...

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: ആര്‍. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Save your stories

Sign in