AIR INDIA| ക്യാബിനിലെ എയര്‍ കണ്ടീഷണര്‍ തകരാര്‍: ടോക്കിയോ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു
Jaihind TV News Report
Jaihind TV Web Desk
June 29, 2025
1 min read
•
Updated: June 05, 2026
ടോക്കിയോയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു. ക്യാബിനിലെ എയര്‍ കണ്ടീഷണറിലെ തകരാര്‍ മൂലം താപനില ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം കൊല്‍ക്കത്തയിലേക്ക് തിരിച്ചുവിട്ടത്.
ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ AI357 വിമാനമാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും തുടര്‍ച്ചയായി ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴിതിരിച്ചു വിട്ടത്. വിമാനം കൊല്‍ക്കത്തയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തില്‍ സാങ്കേതിക പരിശോധനകള്‍ പുരോഗമിക്കുകയാണ്.
' ജൂണ്‍ 29 ന് ഹനേഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കൊല്‍ക്കത്തയിലേക്ക് വഴിതിരിച്ചുവിട്ടുി. വിമാനം കൊല്‍ക്കത്തയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. നിലവില്‍ പരിശോധനകള്‍ നടത്തിവരികയാണ്,' എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
യാത്രക്കാര്‍ സുരക്ഷിതരാണെന്നും അവരെ ഡല്‍ഹിയിലേക്കയക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പക്കുന്നതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10