മിനി ഗോൾഫ് ഏഷ്യൻ ഓപ്പൺ ചാമ്പ്യഷിപ്പിൽ പങ്കെടുക്കാനായി 5 കേരള മിനി ഗോൾഫ് കായിക താരങ്ങൾ തായ്‌ലാന്‍റിലേക്ക്; ഒക്ടോബർ 6 ന്
Jaihind TV News Report
Jaihind TV Web Desk
October 04, 2024
1 min read
•
Updated: June 05, 2026
ഡല്‍ഹി: ഒക്ടോബർ 10 മുതൽ 13 വരെ തായ്‌ലൻഡിൽ വച്ച് നടക്കുന്ന മിനി ഗോൾഫ് ഏഷ്യൻ ഓപ്പൺ ചാമ്പ്യഷിപ്പിൽ പങ്കെടുക്കാനായി ഇന്ത്യൻ ടീം അംഗങ്ങളായ 5 കേരള മിനി ഗോൾഫ് കായിക താരങ്ങൾ ഒക്ടോബർ 6 ന് ഹൈദരാബാദിൽ നിന്നും തായ്‌ലാന്‍റിലേക്കു യാത്ര തിരിക്കും . ദേശീയ മിനി ഗോൾഫ് മത്സരങ്ങളിൽ സ്വർണമെഡൽ ജേതാക്കളാണു ഈ കായിക താരങ്ങൾ .
ആദ്യമായാണ് കേരള മിനി ഗോൾഫ് താരങ്ങൾ ഒരു അന്തർദേശീയ മത്സരത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത് . ആകെ 22 അംഗ ഇന്ത്യൻ ടീം ആണ് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ ടീമിൽ അംഗങ്ങളായ കേരള മിനി ഗോൾഫ് കായികതാരങ്ങൾ ഷജീർ എം , അഭിമന്യു വി. നായർ , ആരോൺ മാർട്ടിൻ ഡിസിൽവ , ബി. കൃഷ്ണ , ഭദ്ര ആർ. പിള്ള എന്നിവരും പങ്കെടുക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10