Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വോട്ടർ പട്ടികയിലെ ക്രമക്കേടും പോസ്റ്റൽ വോട്ടിലെ തിരിമറിയും ; ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

വോട്ടർ പട്ടികയിലെ ക്രമക്കേടും പോസ്റ്റൽ വോട്ടിലെ തിരിമറിയും ; ഉയരുന്നത് നിരവധി ചോദ്യങ്ങള്‍
  എൽഡിഎഫിന്‍റെ അട്ടിമറി ജയത്തിന് വോട്ടർ പട്ടികയിലെ ക്രമക്കേടും, പോസ്റ്റൽ വോട്ടിലെ തിരിമറിയും കാരണമായെന്ന് വിമർശനം. പരാതിയുമായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപച്ചിരുന്നെങ്കിലും ഉചിതമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. 4 ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടുകൾ കണ്ടെത്തിയാണ് രമേശ് ചെന്നിത്തല പരാതി നൽകിയത്. വസ്തുനിഷ്ടമായ കണ്ടെത്തിയ കൃത്യമായ കണക്കുകൾ നിരത്തി ഹൈക്കോടതിയെയും കോൺഗ്രസ് സമീപിച്ചിരുന്നു. ആദ്യം കണക്കുകൾ നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നിട് ഹൈക്കോടതിയുടെ ഇടപെടൽ മൂലം ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇരട്ട വോട്ട് സംബന്ധിച്ച് കൃത്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നില്ല. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ എൽഡിഎഫിന് അനുകൂലമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു എന്നാണ് വിലയിരുത്തൽ.സംസ്ഥാനത്ത് ഇത്തവണ 5 അര ലക്ഷത്തിലധികം പോസ്റ്റൽ വോട്ടുകളാണ് രേഖപ്പെടുത്തിയത്. കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം പോസ്റ്റൽ വോട്ടുകൾ ഇത്തവണ രേഖപ്പെടുത്തിയത്. എന്നാൽ പലയിടങ്ങളിലും വ്യാപകമായ ക്രമക്കേട് നടന്നതായാണ് ആരോപണം ഉയർന്നിരുന്നത്. പോസ്റ്റൽ ബാലറ്റുകളിൽ ഉദ്യോഗസ്ഥരുടെ അനുമതിയോടെ പലയിടത്തും ക്രമക്കേട് നടന്നതായി യുഡിഎഫ് സ്ഥാനാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധിനിച്ചു എന്നാണ് വിമർശനം ഉയരുന്നത്.

Related articles

See all
Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Save your stories

Sign in