Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. ഗതാഗത മന്ത്രിയുമായി സമരസമിതി നേതാക്കൾ നടത്തിയ നിർണ്ണായക ചർച്ചയിലാണ് പ്രക്ഷോഭം ഒത്തുതീർപ്പിലായത്. ബസുടമകൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

കെ.എസ്.ആർ.ടി.സിക്ക് വേണ്ടി സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കുമെന്ന് ചർച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി ഔദ്യോഗികമായി അറിയിച്ചു. വരാനിരിക്കുന്ന ശബരിമല തീർത്ഥാടന സീസണ് മുൻപായി തന്നെ ബസുകൾ വാടകയ്‌ക്കെടുക്കുന്ന നടപടികൾ ആരംഭിക്കും. കൂടാതെ, സ്വകാര്യ ബസ് ഓപ്പറേറ്റർമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ നിരന്തരം ചർച്ച ചെയ്യുന്നതിനായി ഒരു സ്ഥിരം സമിതിക്ക് രൂപം നൽകുമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

മന്ത്രി നൽകിയ ഉറപ്പുകളുടെ പശ്ചാത്തലത്തിൽ ചർച്ച വിജയകരമാണെന്ന് വിലയിരുത്തിയ ബസ്സുടമ സംഘടനകൾ സെക്രട്ടറിയേറ്റിന് മുന്നിൽ തുടർന്നുവന്ന സമരം ഔദ്യോഗികമായി അവസാനിപ്പിക്കുകയായിരുന്നു.

Related articles

See all
Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Save your stories

Sign in