Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ മന്ത്രി കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ മന്ത്രി കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

പാലക്കാട്: അട്ടപ്പാടി മേഖലയിലെ ആശങ്കാജനകമായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര നടപടികൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (ഒക്ടോബർ 31) അട്ടപ്പാടി സന്ദർശിക്കും. രാവിലെ 9.30-ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിക്കുന്ന മന്ത്രി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർക്കും.

തുടർന്ന് രാവിലെ 11-ന് അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ആരോഗ്യപ്രവർത്തകരുമായി ചർച്ച നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. മേഖലയിലെ അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ചേർന്നുള്ള വിദഗ്ധസംഘം മൂന്ന് ദിവസത്തെ തീവ്ര പഠനത്തിനായി ഇന്നലെ അട്ടപ്പാടിയിലെത്തിയിട്ടുണ്ട്. സംസ്ഥാന ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ഹരികുമാർ, ദേശീയ ആരോഗ്യദൗത്യത്തിന്റെ മാതൃ-ശിശു ആരോഗ്യ നോഡൽ ഓഫീസർ ഡോ. ജോയ് ജോൺ, ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലിപ്സി പോൾ എന്നിവരാണ് ആരോഗ്യവകുപ്പിൽ നിന്നുള്ള സംഘത്തിലുള്ളത്. കൂടാതെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. റിയാസ്.ഐയുടെ നേതൃത്വത്തിൽ ജനറ്റിക്സ്, പീഡിയാട്രിക്, ഗൈനക്കോളജി തുടങ്ങി വിവിധ മേഖലകളിലെ ഏഴ് പ്രമുഖ വിദഗ്ധ ഡോക്ടർമാരും സംഘത്തിലുണ്ട്.

വിദഗ്ധ സംഘം അട്ടപ്പാടിയിലെ വിവിധ ഊരുകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഉപകേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് ഗർഭിണികളെയും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെയും നേരിട്ട് പരിശോധിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കും. 2026-ൽ മേഖലയിൽ റിപ്പോർട്ട് ചെയ്ത മുഴുവൻ നവജാതശിശു, ബാലമരണങ്ങൾ കേന്ദ്രീകരിച്ച് മരണ ഓഡിറ്റും സംഘം നടത്തുന്നതാണ്. പഠനത്തിന് ശേഷം തയാറാക്കുന്ന സമഗ്ര റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.

Related articles

See all
Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Popular News

അർബുദ മരുന്നുകളുടെ വിലയിൽ വലിയ കുറവ്: 543 ബ്രാൻഡുകളുടെ പട്ടിക പുറത്ത്; 64 എണ്ണത്തിന് വിലക്...

Popular News

ഡി.ആർ. കോംഗോയിൽ എബോള താണ്ഡവം: കേസുകൾ പതിനായിരം കടന്നു, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടരുന്നു

Popular News

ജിമ്മോ ചെലവേറിയ ഡയറ്റോ വേണ്ട; ചെറിയ ശീലങ്ങളിലൂടെ 2 വർഷം കൊണ്ട് 52-കാരൻ കുറച്ചത് 65 കിലോ ഭാ...

Save your stories

Sign in