Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധികൃത നിയമനം നേടിയ 38 പേരും പ്രതികളാകും

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധികൃത നിയമനം നേടിയ 38 പേരും പ്രതികളാകും

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നു. കേസിൽ അനധികൃതമായി ജോലി നേടിയ 38 പേരെക്കൂടി പ്രതി ചേർക്കാനാണ് തീരുമാനം. ഇവർക്കെതിരെ ചുമത്തേണ്ട കുറ്റങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. മുൻ വി.സി, പി.വി.സി, രജിസ്ട്രാർ, നാല് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുൾപ്പെടെ ഏഴു പ്രമുഖർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനുള്ള ശുപാർശയടങ്ങിയ ഫയൽ ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു. 40,000-ത്തോളം ഉദ്യോഗാർത്ഥികൾ എഴുതിയ പരീക്ഷയുടെ ഒ.എം.ആർ (OMR) ഉത്തരക്കടലാസുകൾ നശിപ്പിച്ച ശേഷം, അഭിമുഖം സംഘടിപ്പിച്ച് സി.പി.എം അനുഭാവികൾക്കും ഉന്നതോദ്യോഗസ്ഥരുടെ ബന്ധുക്കൾക്കും മുൻഗണന നൽകി നിയമനം നൽകിയെന്നാണ് കേസ്.

നേരത്തെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച് വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ തള്ളിയിരുന്നു. തുടർന്നാണ് തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താൻ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഈ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവിയുടെ മുന്നിലെത്തിയിട്ടുള്ളത്. മുൻ വി.സി ഡോ. എം.കെ. രാമചന്ദ്രൻ നായർ, മുൻ പി.വി.സി ഡോ. വി. ജയപ്രകാശ്, മുൻ രജിസ്ട്രാർ കെ.എ. ഹാഷിം, മുൻ സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ് (അന്തരിച്ചു), കെ.എ. ആൻഡ്രൂ, എം.പി. റസ്സൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് പുനരന്വേഷണ റിപ്പോർട്ടിലെ ശുപാർശ. 'മാതൃഭൂമി'യാണ് ഈ വൻ നിയമന തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

നടപടിക്രമങ്ങളിൽ തുടക്കം മുതൽ വൻ ക്രമക്കേടുകളാണ് നടന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. റാങ്ക് പട്ടികയിലെ ആദ്യ 160 പേരിൽ 110 പേരും തിരുവനന്തപുരം ജില്ലക്കാരായിരുന്നു. മൂന്ന് വീടുകളിൽ നിന്ന് രണ്ടുപേർക്ക് വീതം ജോലി ലഭിച്ച സംഭവങ്ങളുമുണ്ട്. വി.സി, പി.വി.സി എന്നിവരുടെ അടുത്ത ബന്ധുക്കൾ, പാർട്ടി നേതാക്കളുടെ മക്കൾ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവരാണ് പട്ടികയിൽ ഇടംപിടിച്ചത്. 100 മാർക്കിന്റെ എഴുത്തുപരീക്ഷയെ ഫലത്തിൽ 75 മാർക്കിലേക്ക് മാറ്റുകയും, സർവകലാശാലാ അസിസ്റ്റന്റ് നിയമന ചരിത്രത്തിൽ ആദ്യമായി 25 മാർക്കിന്റെ അഭിമുഖം ഏർപ്പെടുത്തുകയുമായിരുന്നു. എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് അഭിമുഖത്തിൽ കുറഞ്ഞ മാർക്ക് നൽകി പിന്നോട്ടടിക്കുകയും, പിന്നിലായിരുന്നവർക്ക് അഭിമുഖത്തിൽ 20-ന് മുകളിൽ മാർക്ക് നൽകി മുന്നിലെത്തിക്കുകയും ചെയ്തു.

പരീക്ഷയെഴുതാത്തവരെ തിരുകിക്കയറ്റാൻ ഇൻവിജിലേറ്റർമാർ നൽകിയ ഔദ്യോഗിക പട്ടികയ്ക്ക് പകരം പകർപ്പുകൾ (Copies) തിരിമറി നടത്തി ഉപയോഗിച്ചതായും ഒ.എം.ആർ ഷീറ്റുകൾ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ തയ്യാറാക്കിയ 1401 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് 181 പേർക്കാണ് നിയമനം നൽകിയത്. കേസ് അന്വേഷണം ആരംഭിച്ചതോടെ ചിലർ ജോലി രാജിവെക്കുകയും ചിലർ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. നിലവിൽ 130 പേരാണ് ഈ പട്ടികയിൽ നിന്ന് സർവീസിൽ തുടരുന്നത്.

Related articles

See all
Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Save your stories

Sign in