Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ രീതിയിൽ വൻ മാറ്റം; പരാജയപ്പെട്ടാൽ രക്ഷിക്കാൻ സ്കിൽ വിഷയം, പുതിയ നിയമം 2028 മുതൽ

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ രീതിയിൽ വൻ മാറ്റം; പരാജയപ്പെട്ടാൽ രക്ഷിക്കാൻ സ്കിൽ വിഷയം, പുതിയ നിയമം 2028 മുതൽ

ന്യൂഡൽഹി: 2028-ൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പുതിയ പരീക്ഷാ രീതി പ്രഖ്യാപിച്ച് സി.ബി.എസ്.ഇ. പുതിയ മാറ്റങ്ങൾ അനുസരിച്ച് അഞ്ച് നിർബന്ധിത വിഷയങ്ങൾക്ക് പുറമെ, ഒരു സ്കിൽ (നൈപുണ്യ) വിഷയം കൂടി ഓപ്ഷണലായി തിരഞ്ഞെടുക്കാം. മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പരാജയപ്പെടുകയാണെങ്കിൽ, സ്കിൽ പേപ്പറിൽ ലഭിക്കുന്ന മാർക്ക് ഉപയോഗിച്ച് വിദ്യാർഥികൾക്ക് പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.

രണ്ട് ഭാഷാ വിഷയങ്ങൾ, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയാണ് പ്രധാന ബോർഡ് പരീക്ഷാ വിഷയങ്ങളായി ഉണ്ടാകുക. ഇതിനുപുറമെ, വിദ്യാർഥികൾക്ക് 'കൗശൽ വികാസ്' അല്ലെങ്കിൽ സി.ബി.എസ്.ഇ അംഗീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഹെൽത്ത് കെയർ, ഫിനാൻഷ്യൽ മാർക്കറ്റ് തുടങ്ങി 22 സ്കിൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. സ്കിൽ പേപ്പർ പരീക്ഷ ജയിക്കുന്നവർക്ക് നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് (NSQF) സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.

പാഠ്യപദ്ധതിയിലും സി.ബി.എസ്.ഇ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2026-27 അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസിലെത്തുന്ന വിദ്യാർഥികൾക്ക് 'ഇൻഡിവിജ്വൽസ് ഇൻ സൊസൈറ്റി', സി.ടി & എ.ഐ മൊഡ്യൂളുകൾ എന്നിവ പാഠ്യപദ്ധതിയിൽ ഉണ്ടാകില്ല. കൂടാതെ, 2027-28 ലെ പത്താം ക്ലാസ് ബാച്ചിന് എൻവയോൺമെന്റൽ എഡ്യൂക്കേഷൻ വിഷയവും ഒഴിവാക്കിയിട്ടുണ്ട്.

2026-27 വർഷത്തിൽ ഒമ്പതാം ക്ലാസിൽ പ്രവേശിച്ച് 2028-ൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന ബാച്ചിനാണ് ഈ മാറ്റങ്ങൾ ബാധകമാകുന്നത്. നിലവിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് പഴയ രീതി തന്നെ തുടരുമെന്നും നിലവിലെ ഘടനയിൽ മാറ്റങ്ങളൊന്നുമില്ലെന്നും സി.ബി.എസ്.ഇ അക്കാദമിക് ഡയറക്ടർ പ്രഗ്യ എം. സിങ് അറിയിച്ചു.



Related articles

See all
Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Popular News

പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്ന്; വൈകിട്ട് 3 മണിയോടെ വിവിധ വെബ്‌സൈറ്റുകളില്‍ അറിയാം

Popular News

ആശങ്കകള്‍ അകറ്റും, സര്‍ക്കാര്‍ ഒപ്പമുണ്ട്; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഉന്നത വിദ്യാഭ്യാ...

Popular News

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റ് അടക്കം 6 പേർ അപകടത്തിൽ, തിരച്ചിൽ തുടരുന്നു

Save your stories

Sign in