Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക്ക് ക‍ര്‍ശന നിര്‍ദേശവുമായി മന്ത്രി എം. ലിജു

മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി നിര്‍ദ്ദേശം നൽകിയത്.

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക്ക് ക‍ര്‍ശന നിര്‍ദേശവുമായി മന്ത്രി എം. ലിജു
തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തെ ബാറുകള്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. നിയമപ്രകാരം മദ്യം വാങ്ങുന്നതിനായുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. ഇത് ബാറുകളില്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ വാഹനാപകടത്തില്‍ ഈ നിയമം പാലിക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രായപരിധി വ്യവസ്ഥകള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എക്‌സൈസ് പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറുകളില്‍ മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കേണ്ടത് ബാര്‍ ലൈസന്‍സുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ എക്‌സൈസ് നയം വരുന്ന നവംബറില്‍ നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും യു.ഡി.എഫ് സര്‍ക്കാരിന്റെ നയമെന്നും എം. ലിജു വ്യക്തമാക്കി.




Related articles

See all
Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Save your stories

Sign in