Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

"ഇതൊരു യുഗത്തിന്റെ അവസാനം; കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കും" - വി.ഡി. സതീശൻ

"ഇതൊരു യുഗത്തിന്റെ അവസാനം; കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കും" - വി.ഡി. സതീശൻ

കേരളത്തിന്റെ ഭരണചരിത്രത്തിൽ സാമ്പത്തികമായി ഇത്രയും തകർന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ ദുർഭരണവും പാളിച്ചകളും യാത്രയിലുടനീളം തുറന്നുകാട്ടും. സംസ്ഥാനത്തെ ആരോഗ്യരംഗം ഇന്ന് വെന്റിലേറ്ററിലാണ്, കാർഷിക മേഖല പൂർണ്ണമായും തകർന്നു. വന്യജീവി ആക്രമണം ഉൾപ്പെടെ സമസ്ത മേഖലകളിലും ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ സർക്കാർ നിസ്സംഗത തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വർഗീയതയ്‌ക്കെതിരായ പോരാട്ടവും ജാഥയുടെ പ്രധാന പ്രചാരണ വിഷയമാകും.

 'പുതുയുഗയാത്ര' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു യുഗത്തിന്റെ അവസാനമാണ്. അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാനമായിരിക്കും. രാഷ്ട്രീയ വിമർശനങ്ങൾക്കപ്പുറം ഭാവി കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ ഈ യാത്രയിലൂടെ രൂപപ്പെടുത്തും. യാത്രയിലുടനീളം നടത്തുന്ന പ്രസംഗങ്ങളുടെ 75 ശതമാനം സമയവും കേരളത്തിന്റെ ഭാവി വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് വിനിയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

 സാധാരണ രാഷ്ട്രീയ യാത്രകളിൽ നിന്ന് വ്യത്യസ്തമായി, പൗരപ്രമുഖരെയല്ല മറിച്ച് ജീവിതത്തിൽ ദുരിതവും ദുഃഖവും അനുഭവിക്കുന്ന സാധാരണക്കാരെയാണ് പ്രതിപക്ഷ നേതാവ് നേരിൽ കാണുക. ജനകീയ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയും അതിന് പരിഹാരം കാണുന്ന ബഹുമുഖ പ്രഖ്യാപനങ്ങൾ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാവുകയും ചെയ്യും. കേരളത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന സ്വപ്നതുല്യമായ പദ്ധതികളുടെ പ്രഖ്യാപനവും ഈ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി നടക്കും.

Related articles

See all
Latest News

ഓരോ വീട്ടിലും ഇന്ദിരയുടെ കയ്യൊപ്പ്: കേരളത്തിന് അഞ്ച് ജനക്ഷേമ ഗ്യാരന്റികള്‍ പ്രഖ്യാപിച്ച് ര...

Latest News

'നീതി ഉറപ്പാക്കും, സർക്കാരിനെ ജനം തൂത്തെറിയും'; സിദ്ധാർത്ഥിന്റെ കുടുംബത്തിന് ഐക്യദാർഢ്യവുമ...

Latest News

വാക്കുകൾ ഇടറി, പ്രിയപ്പെട്ടവർക്ക് മുന്നിൽ വികാരാധീനനായി പ്രതിപക്ഷ നേതാവ്; ഹൃദയബന്ധത്തിന്റെ...

Latest News

യു.ഡി.എഫിന്റെ വിദ്യാഭ്യാസ പാക്കേജ്: ക്യാമ്പസുകളിൽ വിപ്ലവകരമായ മാറ്റത്തിന് യു.ഡി.എഫ് പദ്ധതി...

Save your stories

Sign in