തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ യുഎഇ തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു
Jaihind TV News Report
Jaihind TV Web Desk
February 20, 2023
1 min read
•
Updated: June 04, 2026
ദുബായ്: തുര്‍ക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതായി യുഎഇ പ്രഖ്യാപിച്ചു. ഇതോടെ തുര്‍ക്കിയിലെ തുടര്‍ച്ചയായ 14 ദിവസത്തെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം യുഎഇ ടീം തിങ്കളാഴ്ച രാജ്യത്തേക്ക് പുറപ്പെടും.
തുര്‍ക്കിയിലെ 'ഗാലന്‍റ് നൈറ്റ് / 2' ഓപ്പറേഷന്‍റെ ഭാഗമായി തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് ഓപ്പറേഷന്‍സ് കമാന്‍ഡ് അറിയിച്ചു. അതേസമയം തുര്‍ക്കിയുടെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്‍റ് അതോറിറ്റി കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇ പ്രഖ്യാപനം നടത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10