കര്‍ണാടകയിലെ ഏഴ് ജില്ലകളില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകളില്‍ എഥനോളിന്റെ അളവ് നിര്‍ദിഷ്ട 20 ശതമാനത്തിനും മുകളിലെന്ന് രാഹുല്‍ ഗാന്ധി. 14 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11 എണ്ണത്തിലും 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നും, ഐഒസിഎല്‍, എച്ച്പിസിഎല്‍ സാമ്പിളുകളില്‍ യഥാക്രമം 31.2%, 30.5% എന്നിങ്ങനെയാണ് എഥനോള്‍ കാണപ്പെട്ടതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
'E20 എന്നത് 420 ആയി മാറിയെന്നും ജനങ്ങളുടെ കാറുകളില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുകയാണെന്നും വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, ഈ വിഷയത്തില്‍ പരസ്യ സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. പൊതു-സ്വകാര്യ എണ്ണക്കമ്പനികളുടെ ലാബുകള്‍ ഈ തട്ടിപ്പ് പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഥനോള്‍ വിഷയത്തില്‍ മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി; കര്‍ണാടകയിലെ പരിശോധനാ ഫലം പുറത്തുവിട്ടു