Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 1,05,280 രൂപ

സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 1,05,280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,280 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 10 രൂപയുടെ വര്‍ധനവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 1,880 രൂപയുടെ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ആഗോള വിപണിയിലെ എണ്ണവിലയും യു.എസ് സാമ്പത്തിക സൂചികകളുമാണ് നിലവില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് താഴെയാണ്. അമേരിക്കന്‍ തൊഴില്‍ വിപണി ശക്തമാണെന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് ഇന്നലെ അന്താരാഷ്ട്ര വിപണിയിലും തുടര്‍ന്ന് സംസ്ഥാനത്തും സ്വര്‍ണവില താഴേക്ക് പതിക്കാന്‍ പ്രധാന കാരണമായത്. തൊഴില്‍ മേഖലയിലെ ഈ മുന്നേറ്റം മുന്‍നിര്‍ത്തി പണപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ യു.എസ് കേന്ദ്രബാങ്ക് (ഫെഡറല്‍ റിസര്‍വ്) തീരുമാനിച്ചേക്കും. ഇതോടെ യു.എസ് പലിശനിരക്ക് ഉടന്‍ കുറയില്ലെന്ന സൂചനകള്‍ ഡോളര്‍ ശക്തമാകാനും ബോണ്ട് യീല്‍ഡ് ഉയരാനും വഴിവെച്ചു. ഇതാണ് സ്വര്‍ണത്തില്‍ പ്രതിഫലിച്ചത്.

ഡിസംബര്‍ 23-നാണ് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്ന് ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്‍ വിലയിലെ എക്കാലത്തെയും വലിയ റെക്കോര്‍ഡ്.

Related articles

See all
Popular News

ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്: സെന്‍സെക്‌സ് 78,820-ല്‍, നിഫ്റ്റി 24,300 കടന്നു

Popular News

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പും ആഗോള വിപണിയും; എണ്ണവിലയിൽ പ്രതിഫലനങ്ങൾ

Popular News

സംസ്ഥാനത്ത് പവന്റെ വില 1,02,400 രൂപയിലേക്ക്; ഇന്ന് പവന് 200 രൂപ കൂടി, വെള്ളി നിരക്കിൽ മാറ്...

Popular News

ഫ്ലിപ്കാർട്ടിൽ 150 കോടിയുടെ കോഴ വിവാദം; ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് വാൾമാർട്ട...

Save your stories

Sign in