Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊച്ചി ഫ്‌ളാറ്റ് മര്‍ദ്ദനക്കേസ്: വന്‍ വഴിത്തിരിവ്; ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങള്‍; ഡോക്ടര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി ഫ്‌ളാറ്റ് മര്‍ദ്ദനക്കേസ്: വന്‍ വഴിത്തിരിവ്; ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങള്‍; ഡോക്ടര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: കൊച്ചിയില്‍ ബലാത്സംഗക്കേസില്‍ പ്രതിയായ ഡോക്ടര്‍ ജോണ്‍ വര്‍ഗീസിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പൊലീസ്. നിരവധി യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ സ്വന്തം ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നതായി ഇന്‍ഫോപാര്‍ക്ക് പൊലീസ് കണ്ടെത്തി. ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് പന്ത്രണ്ടോളം സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

നിലവില്‍ ഒളിവിലുള്ള പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി ഉടന്‍ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. യുവനടി അതുല്യ ചന്ദ്രയും നടന്‍ ബിബിന്‍ പെരുമ്പിള്ളിയും ഉള്‍പ്പെട്ട ഫ്‌ളാറ്റിലെ ബ്ലാക്ക്‌മെയിലിങ് കേസിലാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. തനിക്ക് മര്‍ദനമേറ്റുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി മുന്‍പ് ഡോക്ടര്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പീഡന പരാതിയുമായി തൃപ്പൂണിത്തുറ സ്വദേശിനിയായ 50-കാരി രംഗത്തെത്തുന്നത്. മര്‍ദനക്കേസിലെ പ്രതികളിലൊരാളുടെ ബന്ധുവാണ് പരാതിക്കാരി.

ഒക്ടോബര്‍ 10-ന് വൈകീട്ടോടെ ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലിന് സമീപത്തുനിന്ന് തൃപ്പൂണിത്തുറ സ്വദേശിനിയെ ഡോക്ടര്‍ സ്വന്തം കാറില്‍ കയറ്റിക്കൊണ്ടുപോവുകയും, ബാറിലെത്തിച്ച് മദ്യം നല്‍കി അവശയാക്കിയ ശേഷം മറ്റൊരു ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ചു എന്നുമാണ് കേസ്. പരാതിക്കാരി മുന്‍പ് ഈ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

Related articles

See all
Popular News

കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികന്‍ അരുണ്‍ രാജിന് വിട നല്‍കി നാട്

Popular News

പി എസ് സി പരീക്ഷ തട്ടിപ്പ് കേസ്: എംആര്‍ ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; ചൊവ്വാഴ്ച...

Popular News

മെസിയുടെ പേരില്‍ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ പിഎംഎല്‍എ കേസെടുത്ത് ഇ ഡി

Popular News

പിണറായി സര്‍ക്കാരിനെതിരെ സി.ഐ.ടി.യു; തോല്‍വിക്ക് കാരണം തൊഴിലാളികളോടുള്ള അവഗണന

Save your stories

Sign in