ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിയുമായിരുന്നുവെന്നും, വിരമിക്കലിന് മുന്‍പ് അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കേണ്ടതായിരുന്നുവെന്നും മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രവി ശാസ്ത്രി. ഷമിയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തുടര്‍ച്ചയായ ചോദ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ശാസ്ത്രി, ബംഗാളിനായി അദ്ദേഹം നടത്തുന്ന മികച്ച പ്രകടനങ്ങളും അധ്വാനവും മാത്രം മതിയാകും അദ്ദേഹം ഇപ്പോഴും ലോകോത്തര തലത്തില്‍ കളിക്കാന്‍ പ്രാപ്തനാണെന്ന് തെളിയിക്കാനെന്നും വ്യക്തമാക്കി.
നവംബര്‍ 6-നാണ്, അരങ്ങേറ്റം കുറിച്ച് കൃത്യം 13 വര്‍ഷത്തിന് ശേഷം ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 64 മത്സരങ്ങളില്‍ നിന്ന് 229 വിക്കറ്റുകളോടെയാണ് താരം റെഡ്-ബോള്‍ ക്രിക്കറ്റിനോട് വിടപറയുന്നത്. 2023-ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിന് മുന്നോടിയായി നടന്ന് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി. 'രാജ്യത്തിനായി മികച്ച സേവനം അനുഷ്ഠിച്ച ഒരാള്‍ വിടപറയുമ്പോള്‍ വിഷമമുണ്ട്. ടെസ്റ്റില്‍ 30 മുതല്‍ 40 വരെ വിക്കറ്റുകള്‍ കൂടി നേടാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഷമി ഇന്ത്യക്കായി ടെസ്റ്റ് കളിക്കണമായിരുന്നു,' ശാസ്ത്രി പറഞ്ഞു.
ജിമ്മിലെ ഫിറ്റ്നസ് മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത ശാസ്ത്രി, മത്സരങ്ങളില്‍ 15-20 ഓവറുകള്‍ തുടര്‍ച്ചയായി എറിയുന്ന താരം താനൊരു 'വര്‍ക്ക്‌ഹോഴ്‌സ്' ആണെന്ന് തെളിയിച്ചതാണെന്ന് വ്യക്തമാക്കി. ഈ സീസണ്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിനായി 3 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ ഷമി നേടിയിരുന്നു. ഇതിനുശേഷവും ഷമിക്ക് അവസരം നല്‍കാന്‍ തയാറാകാതിരുന്ന സെലക്ടര്‍മാരുടെ നടപടിയിലാണ് ശാസ്ത്രി നിരാശ പ്രകടിപ്പിച്ചത്.
അതേസമയം, ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിന-ടി20 ഫോര്‍മാറ്റുകളില്‍ ഷമി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027-ലെ ഏകദിന ലോകകപ്പ് ടീമിലേക്ക് ഷമി തിരിച്ചെത്താനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്നും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഷമിക്ക് വീണ്ടും അവസരം ലഭിച്ചേക്കാമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഷമിയുടെ ടെസ്റ്റ് വിരമിക്കല്‍: സെലക്ടര്‍മാരെ വിമര്‍ശിച്ച് രവി ശാസ്ത്രി
ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിന-ടി20 ഫോര്‍മാറ്റുകളില്‍ ഷമി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027-ലെ ഏകദിന ലോകകപ്പ് ടീമിലേക്ക് ഷമി തിരിച്ചെത്താനുള്ള സ