Logo
Sat, Jul 11, 2026 • 02:23 PM
LIVE TV
Watch

No business videos available

No Middle East videos available

തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ റിലീസ് ജൂലൈ 17 ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 11, 2026
1 min read
SHARE:
SAVE: Login to save

തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ  റിലീസ് ജൂലൈ 17 ന്

തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം "ഓ സുകുമാരി" യുടെ ട്രെയ്‌ലർ പുറത്ത്. 2026 ജൂലൈ 17 ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. 

ചിത്രത്തിന്റെ അതീവ രസകരമായ ട്രെയ്‌ലർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു റൂറൽ മാസ്സ് ഫാമിലി ഫാന്റസി എന്റെർറ്റൈനെർ ആണ് ചിത്രമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, തിരുവീർ എന്നിവരുടെ ഗംഭീര പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, കോമഡി, പ്രണയം, ഫാൻ്റസി എന്നിവക്കൊപ്പം ആക്ഷനും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. 

തിരുവീർ അവതരിപ്പിക്കുന്ന യാദഗിരി, ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്ന് ഗാനങ്ങളും ചിത്രത്തിന്റെ ടീസറും ഇപ്പോൾ വന്നിരിക്കുന്ന ട്രെയ്‌ലറും കാണിച്ചു തരുന്നു. നേരത്തെ, ചിത്രത്തിന്റെ ടൈറ്റിൽ ഗാനമായ "ഓ സുകുമാരി' , ചിത്രത്തിലെ വെഡിങ് ആന്തം, പ്രണയ ഗാനമായ "കണ്ണിൽ നീ നിറയുന്നുവോ" എന്നിവ പുറത്തു വരികയും, മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ഭരത് മഞ്ചിരാജുവാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. സംവിധായകൻ ഭരത് ദർശൻ തന്നെയാണ് ചിത്രം രചിച്ചതും. മുരളിധർ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.   

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ "പ്രീ വെഡ്ഡിംഗ് ഷോ"ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്. അതുപോലെ സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് "ഓ സുകുമാരി".  പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്‌സ്, "ഓ സുകുമാരി"യിലൂടെ ഒരു രസകരമായ കഥ കൂടി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുകയാണ്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ജൂലൈ 17 ന് റിലീസ് ചെയ്യും.

നിർമ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദർശൻ, ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ - വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം - ജെ ഡി മാസ്റ്റർ, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ : ശബരി

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10