Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പനിൽ’ നായികയായി അഭിനയ; ജന്മദിനത്തിൽ പുതിയ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു

സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പനിൽ’ നായികയായി അഭിനയ; ജന്മദിനത്തിൽ പുതിയ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച്, നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ഒറ്റക്കൊമ്പനി'ലെ നായികയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തില്‍ 'അന്ന' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജോജു ജോര്‍ജ് ഒരുക്കിയ 'പണി' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനയയുടെ പുതിയ ലുക്ക് ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

മാസ് ആക്ഷന്‍ ജോണറിലെത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ സംഗീതസംവിധായകനായി തെലുങ്കിലെ പ്രശസ്തനായ തമന്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും 'ഒറ്റക്കൊമ്പനുണ്ട്'. ലാല്‍, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്‌സ്, കബീര്‍ ദുഹാന്‍ സിംഗ്, ജോണി ആന്റണി, മേഘ്‌ന രാജ് തുടങ്ങി എഴുപതിലധികം താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷാജികുമാര്‍ ആണ് കാമറ കൈകാര്യം ചെയ്യുന്നത്. അധികം വൈകാതെ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

മലയാള സിനിമയില്‍ വമ്പന്‍ പ്രോജക്ടുകളുമായി സജീവമായ ശ്രീ ഗോകുലം മൂവീസിന്റെ പ്രധാന ചിത്രങ്ങളിലൊന്നാണ് 'ഒറ്റക്കൊമ്പന്‍'. ജയസൂര്യ നായകനാകുന്ന 'കത്തനാര്‍', എസ്.ജെ. സൂര്യ നായകനാകുന്ന 'കില്ലര്‍', മോഹന്‍ലാല്‍ നായകനാകുന്ന 'ഓപ്പറേഷന്‍ ഗംഗ' എന്നിവയും ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്നുണ്ട്. ഈ വമ്പന്‍ ചിത്രങ്ങളുടെ നിരയിലേക്ക് എത്തുന്ന 'ഒറ്റക്കൊമ്പന്‍' വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

രചന - ഷിബിന്‍ ഫ്രാന്‍സിസ്, ഛായാഗ്രഹണം - ഷാജികുമാര്‍, സംഗീതം - തമന്‍, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങള്‍ - വയലാര്‍ ശരത്ച്ചന്ദ്ര വര്‍മ്മ, കലാസംവിധാനം - ഗോകുല്‍ ദാസ്, ആക്ഷന്‍ - കലയ് കിങ്‌സണ്‍, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് ശിവ, സില്‍വ, നൃത്ത സംവിധാനം - സാന്‍ഡി, സൗണ്ട് ഡിസൈന്‍ - എം ആര്‍ രാജാകൃഷ്ണന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ - അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ദു പനയ്ക്കല്‍, കാസ്റ്റിംഗ് ഡയറക്ടര്‍ - ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - കെ.ജെ. വിനയന്‍. ദീപക് നാരായണ്‍ , പ്രൊഡക്ഷന്‍ മാനേജേര്‍ - പ്രഭാകരന്‍ കാസര്‍കോഡ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - നന്ദു പൊതുവാള്‍, ബാബുരാജ് മനിശ്ശേരി, ഫോട്ടോ - റോഷന്‍, ജിത്തു ഫ്രാന്‍സിസ്, ഡിസൈന്‍ - യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ - വാഴൂര്‍ ജോസ്, ശബരി


Related articles

See all
Popular News

'പത്താൻ' പിന്നാലെ ഷാറൂഖിന്റെ 'കിങ്' ചിത്രവും വിവാദത്തിൽ; ദീപികയുടെ കാവി വസ്ത്രത്തിനെതിരെ ബ...

Popular News

ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ഡോക്ടറെ മർദിച്ചു, പണം തട്ടാനും ശ്രമം; നടി അതുല്യ...

Popular News

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2': ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറ...

Popular News

ജയസൂര്യ നായകനാകുന്ന 'മായൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് വേൾഡ് വൈഡ്കമ്പനിയായ യൂണിവേഴ്സൽ മ്യൂ...

Save your stories

Sign in