Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പാലക്കാട് സ്‌കൂളില്‍ തെരുവുനായ ആക്രമണം; ക്ലാസില്‍ കയറി വിദ്യാര്‍ത്ഥിനിയെ കടിച്ചു

പാലക്കാട് സ്‌കൂളില്‍ തെരുവുനായ ആക്രമണം; ക്ലാസില്‍ കയറി വിദ്യാര്‍ത്ഥിനിയെ കടിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് സ്‌കൂളിലെ ക്ലാസില്‍ കയറി തെരുവുനായ വിദ്യാര്‍ത്ഥിനിയെ കടിച്ചു. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തെരുവുനായ ആക്രമണമുണ്ടായത്. കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മിസ്‌റയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ അധ്യാപിക ക്ലാസെടുക്കുന്ന സമയത്തായിരുന്നു ആക്രമണം. വേഗത്തില്‍ നായയെ തുരത്തിയതിനാല്‍ മറ്റ് കുട്ടികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരില്‍ ചിലര്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്. പിന്നീട് നായയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് തല്ലിക്കൊന്നു. പേവിഷബാധ സംശയിക്കുന്ന നായ കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെ ഉള്‍പ്പെടെ ആക്രമിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മിസ്‌റയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related articles

See all
Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Popular News

പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന്...

Popular News

രമേഷ് പിഷാരടി എംഎല്‍എ വാക്ക് പാലിച്ചു: വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കി പാലക്കാട് സിറ്...

Save your stories

Sign in