ഫ്ലാറ്റിലെ ജീവിതകാഴ്ചകളും സിഥിൻ പൂജപ്പുരയുടെ മനോവ്യാപാരങ്ങളും; ഒക്ടോബർ 7 ന് തിയേറ്ററുകളിൽ 'ശുഭദിനം'
Jaihind TV News Report
Jaihind TV Web Desk
October 03, 2022
1 min read
•
Updated: June 04, 2026
നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്നവരുടെ ജീവിതമുഹൂർത്തങ്ങളുടെ വൈവിധ്യകാഴ്ചകൾക്കൊപ്പം ആ ഫ്ലാറ്റിലെ തന്നെ സിഥിൻ പൂജപ്പുര എന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ കൈക്കൊള്ളുന്ന ചില നിർണ്ണായക തീരുമാനങ്ങളും അതിന്‍റെ അനന്തര ഫലങ്ങളുമാണ് ശുഭദിനം എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗിരീഷ് നെയ്യാർ സിഥിൻ പൂജപ്പുരയെ അവതരിപ്പിക്കുമ്പോൾ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോസേട്ടനാകുന്നത് ഇന്ദ്രൻസാണ്. കോമഡി ത്രില്ലർ ജോണറിലൊരുക്കിയ ചിത്രത്തിന്‍റെ എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മാച്ച് ബോക്സ്, തി.മി.രം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശിവറാം മണിയാണ്.
ഇന്ദ്രൻസിനും ഗിരീഷ് നെയ്യാറിനും പുറമെ ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ, ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബാനർ - നെയ്യാർ ഫിലിംസ്, നിർമ്മാണം - ഗിരീഷ് നെയ്യാർ, എഡിറ്റിംഗ്, സംവിധാനം - ശിവറാംമണി, ഛായാഗ്രഹണം - സുനിൽ പ്രേം എൽ.എസ്, രചന - വി.എസ് അരുൺകുമാർ, പ്രോജക്ട് ഡിസൈനർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ, ആലാപനം - വിജയ് യേശുദാസ്, സൂരജ് സന്തോഷ്, അനാർക്കലി മരിക്കാർ, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം, ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് - അജയ് തേങ്കര, സൗണ്ട് മിക്സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, ഷൈൻ ബി ജോൺ, ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ മാനേജ്മെന്‍റ് - ദ സോഷ്യൽ സ്ക്കേപ്പ്, സോംഗ്സ് & ട്രെയിലർ-ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്‍റർടെയ്ൻമെന്‍റ്സ്, വിതരണം - നെയ്യാർ ഫിലിംസ് ത്രൂ ശ്രീപ്രിയ കമ്പയിൻസ്, സെറ്റ് ഡിസൈൻസ് - 401 ഡിസൈൻ ഫാക്ടറി, ഡിഐ - കെഎസ്എഫ്ഡിസി, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്ക്കേപ്പ്, ഡിസൈൻസ് - നെയ്യാർ ഫിലിംസ്, നവീൻ വി, സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ - ജോണി ഫ്രെയിംസ്, സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പിആർ - അജയ് തുണ്ടത്തിൽ.
https://youtu.be/UJj7FkTGXnQ
https://youtu.be/6UZqBxiDdLM
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10