Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാക്ഷി മാലിക് ​ഗുസ്തി അവസാനിപ്പിച്ചു; സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല, പൊട്ടിക്കരഞ്ഞ് താരം

സാക്ഷി മാലിക് ​ഗുസ്തി അവസാനിപ്പിച്ചു; സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല, പൊട്ടിക്കരഞ്ഞ് താരം
സാക്ഷി മാലിക് ​ഗുസ്തി അവസാനിപ്പിച്ചു. ​ഇന്ത്യയുടെ അഭിമാന താരമാണ് സാക്ഷി മാലിക്. ഗുസ്തി ഫെ‍ഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ യാദവ് പ്രതിയായ ലൈം​ഗികാതിക്രമ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ​ ഗുസ്തി ഫെഡറേഷന്‍ പുതിയ അധ്യക്ഷനെ തെര‍ഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് താരത്തിന്‍റെ ഈ തീരുമാനം. തുടർന്ന് വാർത്താസമ്മേളനത്തിന് പിന്നാലെ സാക്ഷി മാലിക്ക് തന്‍റെ ബൂട്ടുകൾ പ്രസ് ക്ലബ്ബിൽ ഉപേക്ഷിച്ചു. ആർഎസ്എസ് അനുഭാവിയായ സഞ്ജയ് സിങാണ് ​ഗുസ്തി ഫെ‍‍‍ഡറേഷന്‍റെ പുതിയ അധ്യക്ഷനായി തെര‍ഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പീഡനക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്‍റെ വിശ്വസ്തനും കൂടിയാണ് ഇയാള്‍. മാധ്യമങ്ങൾക്ക് മുന്നിൽ സാക്ഷി മാലിക്ക് പൊട്ടിക്കരഞ്ഞു. ​ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ കേന്ദ്രം നിരവധി വാ​ഗ്ദാനങ്ങൾ നൽകിയിരുന്നു. ആ വാ​ഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചില്ല. തങ്ങൾ പൂർണമായും കേന്ദ്ര സർക്കാരിനെ വിശ്വസിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും വാ​ഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതിയിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു. ബജ്റം​ഗ് പുനിയയും വിനയ് ഫോ​ഗട്ടും സാക്ഷി മാലിക്കും ഒരുമിച്ചാണ് വാർത്താസമ്മേളനം നടത്തിയത്. എന്നാൽ ​സാക്ഷി മാത്രമാണ് ഗുസ്തി ഉപേക്ഷിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.

Related articles

See all
Popular News

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പ...

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in