Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസിയുടെ പേരില്‍ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ പിഎംഎല്‍എ കേസെടുത്ത് ഇ ഡി

മെസിയുടെ പേരില്‍ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ പിഎംഎല്‍എ കേസെടുത്ത് ഇ ഡി

കൊച്ചി: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ ഇ.ഡി കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (PMLA) ഇ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

കളമശ്ശേരി പോലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നിര്‍ണായക നീക്കം. ഇതിന് പുറമേ, കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വിട്ടുനല്‍കിയതിലെ സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിച്ചുവരികയാണ്.

സാധാരണയായി സ്റ്റേഡിയം വിട്ടുനല്‍കുമ്പോള്‍ 5 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങണമെന്ന ചട്ടം നിലനില്‍ക്കെ, ഈ തുക ഈടാക്കാതെയാണ് സ്റ്റേഡിയം കൈമാറിയത്. സ്റ്റേഡിയം നവീകരണത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി സംശയിക്കുന്നത്. നേരത്തെ വിദേശത്തേക്ക് അനധികൃതമായി പണം അയച്ചതില്‍ ഫെമ ചട്ടലംഘനത്തിനും ഇയാള്‍ക്കെതിരെ ഇ.ഡി കേസെടുത്തിരുന്നു. പ്രാഥമിക വിവര ശേഖരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ ഔദ്യോഗികമായി പി.എം.എല്‍.എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related articles

See all
Popular News

പിണറായി സര്‍ക്കാരിനെതിരെ സി.ഐ.ടി.യു; തോല്‍വിക്ക് കാരണം തൊഴിലാളികളോടുള്ള അവഗണന

Popular News

വിധിയോട് പോരാടി പുതു ജീവിതത്തിലേക്ക്: കൈ പിടിച്ച് സന്ദീപ്; ഗുരുവായൂര്‍ അമ്പലനടയില്‍ വിവാഹി...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടം: കോഴിക്കോട് ഇന്ന് കോണ്‍ഗ്രസിന്റെ 'ദേശ് ബച്ചാവോ റാലി'

Save your stories

Sign in