Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'സത്യസന്ധത, സുതാര്യത അതാണ് വി ഡി സതീശന്‍ സാര്‍': സിഎം ആക്കാന്‍ നാട് മുറവിളി കൂട്ടിയത് അമ്പരപ്പിച്ചു; വി.ഡി. സതീശനെ പ്രശംസിച്ച് മോഹന്‍ലാല്

'സത്യസന്ധത, സുതാര്യത അതാണ് വി ഡി  സതീശന്‍ സാര്‍': സിഎം ആക്കാന്‍ നാട് മുറവിളി കൂട്ടിയത് അമ്പരപ്പിച്ചു; വി.ഡി. സതീശനെ പ്രശംസിച്ച് മോഹന്‍ലാല്

ഒരു ദേശത്തിന്‍റെ പ്രിയപ്പെട്ട പുത്രന്‍ ഒരു നാടിന്‍റെ തന്നെ മുഖ്യനായി മാറിയ അനര്‍ഘ നിമിഷമാണിതെന്ന് മെഗാസ്റ്റാര്‍ മോഹന്‍ലാല്‍. ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി കേരളക്കര ഒന്നടങ്കം മുറവിളി കൂട്ടിയ അനുഭവം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധതയും സുതാര്യതയുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഏറ്റവും വലിയ സവിശേഷതകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറവൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പൗരാവലി നല്‍കിയ പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

'മനസ്സില്‍ ചങ്ങാതിയുടെ സ്‌നേഹത്തോടെ ഇടംപിടിച്ച ആള്‍' എന്ന് വി.ഡി. സതീശനെ വിശേഷിപ്പിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ പ്രസംഗം ആരംഭിച്ചത്. 'ഞാന്‍ അടക്കമുള്ള മലയാളികളുടെ പ്രതീക്ഷകളുടെ ഭാരം എത്രത്തോളമുണ്ടെന്ന് പ്രിയപ്പെട്ട സതീശന്‍ സാര്‍ ഇപ്പോള്‍ അറിയുന്നുണ്ടാകാം. അത്രമാത്രം പ്രതീക്ഷകളോടെയാണ് കേരളം അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.  പറവൂരിന് മാത്രമല്ല, കേരളത്തിനാകെ ഈ ഒരാളെ വേണം എന്ന് തോന്നാന്‍ കാരണം അദ്ദേഹത്തിന്റെ സത്യസന്ധതയും സുതാര്യതയുമാണ്. ജീവിതത്തില്‍ മറ്റെന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ' എന്ന് താരം ആശംസിച്ചു.

വി.ഡി. സതീശന്‍ ഒരു നെഹ്‌റൂവിയന്‍ സോഷ്യലിസ്റ്റാണെന്നും, നെഹ്‌റുവിനെപ്പോലെ വലിയൊരു സ്വപ്നദര്‍ശിയായ അദ്ദേഹത്തിന്റെ ചിന്തകളിലൂടെ കേരളം മഴവില്‍ ഭംഗിയോടെ വളരുമെന്നാണ് താന്‍ പ്രത്യാശിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് ഓര്‍മ്മിപ്പിച്ചുകൊണ്ട് കേരളത്തിലെ ലഹരി വിപത്തിനെതിരെയും മോഹന്‍ലാല്‍ വേദിയില്‍ സംസാരിച്ചു. 'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന് എന്റെ ഒരു കഥാപാത്രം പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ മയക്കുമരുന്ന് ഒഴുകുകയാണ്. ഉരുക്കുമുഷ്ടിയും ദൃഢനിശ്ചയവുമായി ഭരണകൂടം മുന്നില്‍നിന്നാല്‍ ഈ വിപത്തിനെ തുടച്ചുനീക്കാന്‍ സാധിക്കും. അതിനുള്ള കരുത്ത് ഈ സര്‍ക്കാരിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,' മോഹന്‍ലാല്‍ വ്യക്തമാക്കി.

തനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരുമായും സൗഹൃദമുണ്ടെന്നും കക്ഷിരാഷ്ട്രീയമല്ല, മറിച്ച് രാഷ്ട്രബോധമാണ് തന്നെ നയിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എല്ലാ ജനങ്ങളുടേതുമാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മാത്രമായി ഇവിടെ വിപ്ലവങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല. ഒരു കലാകാരന്‍ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്റെ എല്ലാ സഹായങ്ങളും സര്‍ക്കാരിന് വാഗ്ദാനം ചെയ്യുന്നുവെന്നും, കഠിനാധ്വാനത്തിലൂടെ പുതിയൊരു കേരളത്തെ സൃഷ്ടിക്കാന്‍ സാധാരണക്കാരായ തങ്ങള്‍ ഒപ്പമുണ്ടാകുമെന്നും പറഞ്ഞാണ് മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.


Related articles

See all
Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Save your stories

Sign in