Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘ഖലീഫ’ ബോക്‌സ് ഓഫീസിൽ കുതിപ്പ്; 2 ദിവസത്തിൽ ആഗോള ഗ്രോസ് 22.85 കോടി

‘ഖലീഫ’ ബോക്‌സ് ഓഫീസിൽ കുതിപ്പ്; 2 ദിവസത്തിൽ ആഗോള ഗ്രോസ് 22.85 കോടി

പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഖലീഫ’ ബോക്‌സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. ആഗോള റിലീസിനെത്തിയ ചിത്രം രണ്ട് ദിവസം പിന്നിടുമ്പോൾ 22.85 കോടി രൂപയുടെ ആഗോള ഗ്രോസ് സ്വന്തമാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചു. ആദ്യ ദിനത്തിൽ മാത്രം ചിത്രം 14.5 കോടി രൂപ നേടിയിരുന്നു.

ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിലാണ് ‘ഖലീഫ’ പ്രദർശനം തുടരുന്നത്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിച്ചത്. സിജോ സെബാസ്റ്റ്യനും ശ്രീലാൽ ശൂലപാണിയുമാണ് സഹനിർമാതാക്കൾ.

ഒരു പൃഥ്വിരാജ് ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ വലിയ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരിക്കുകയാണ് ‘ഖലീഫ’. ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നുവെന്നാണ് തിയേറ്റർ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

പൃഥ്വിരാജ് ആരാധകർക്കും മോഹൻലാൽ ആരാധകർക്കും മാസ് സിനിമകൾ ഇഷ്ടപ്പെടുന്ന യുവപ്രേക്ഷകർക്കുമിടയിൽ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആക്ഷനും മാസ് രംഗങ്ങളും തിയേറ്ററുകളിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ആക്ഷൻ രംഗങ്ങളിലെ പ്രകടനത്തിനൊപ്പം വൈകാരിക രംഗങ്ങളിലും പ്രണയ രംഗങ്ങളിലും താരത്തിന്റെ പ്രകടനം കൈയടി നേടുന്നുണ്ട്.

മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാലും, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി ടൊവിനോ തോമസും ചിത്രത്തിലുണ്ട്. ഇരുവരുടെയും സാന്നിധ്യവും തിയേറ്ററുകളിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ‘പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ബിഗ് ബജറ്റ് മാസ് ആക്ഷൻ എന്റർടെയ്‌നറായാണ് ‘ഖലീഫ’ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ 2’ൽ മോഹൻലാൽ നായകനായി എത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇതോടെ ആദ്യ ഭാഗത്തിന്റെ വിജയത്തിനൊപ്പം രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയർന്നിട്ടുണ്ട്. ബോളിവുഡ് താരം നീൽ നിതിൻ മുകേഷും തെലുങ്ക് താരം മാളവിക ശർമ്മയും ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും താരനിരയിലുണ്ട്.

വൈശാഖും പൃഥ്വിരാജും വീണ്ടും‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’.

ഛായാഗ്രഹണം: ജോമോൻ ടി. ജോൺ

സംഗീതം: ജേക്സ് ബിജോയ്

എഡിറ്റിംഗ്: ചമൻ ചാക്കോ

പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ്

ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ

കോ ഡയറക്ടർ: സുരേഷ് ദിവാകർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്

കോസ്റ്റ്യൂംസ്: മഷർ ഹംസ

മേക്കപ്പ്: അമൽ ചന്ദ്രൻ

സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ

ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ

പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ






Related articles

See all
Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Save your stories

Sign in