Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍; ഒരാഴ്ചക്കിടെ ഗവര്‍ണര്‍ക്കെതിരെയെത്തുന്ന രണ്ടാമത്തെ ഹര്‍ജി

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍; ഒരാഴ്ചക്കിടെ ഗവര്‍ണര്‍ക്കെതിരെയെത്തുന്ന രണ്ടാമത്തെ ഹര്‍ജി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍. ബില്ലുകളില്‍ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒരാഴ്ചക്കിടെ ഗവര്‍ണര്‍ക്കെതിരെയെത്തുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്.ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസര്‍ക്കാരിനെയും എതിര്‍ കക്ഷികളാക്കി കേരളസര്‍ക്കാരും ടിപി രാമകൃഷ്ണന്‍ എംഎല്‍എയും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. സര്‍വ്വകലാശാല നിയമഭേദഗഗതികള്‍, സഹകരണ നിയമഭേദഗതി, പൊതുജനാരോഗ്യ നിയമ ഭേഗദതി, ലോകായുക്ത നിയമ ഭേഗതി എന്നിവ തീരുമാനം എടുക്കാതെ ഗവര്‍ണ്ണര്‍ പിടിച്ചു വച്ചിരിക്കുകയാണെന്നാണ് ആദ്യ. ഹര്‍ജിയില്‍ പറയുന്നത്.. ബില്ലുകളില്‍ എത്രയും വേഗം തീരുമാനം എടുക്കാന്‍ ഗവര്‍ണ്ണര്‍ക്ക് നിദ്ദേശം നല്കണം. ബില്ലുകള്‍ പിടിച്ചുവച്ചിരിക്കുന്നത് ഭരണഘടന ലംഘനം എന്ന് കോടതി ചൂണ്ടിക്കാട്ടണമെന്നും സര്‍ക്കാര്‍ അപേക്ഷിക്കുന്നു. ഒരു കാരണവും കൂടാതെ ചില ബില്ലുകള്‍ രണ്ട് കൊല്ലത്തിലധികമായി ഗവര്‍ണ്ണര്‍ പിടിച്ചു വച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് നടപടി എടുക്കാനുള്ള പൊതുജനാരോഗ്യ ബില്ലും തടഞ്ഞു വച്ചിരിക്കുന്നതില്‍ ഉണ്ട്. ഇത് ഭരണഘടനയുടെ ഉറപ്പാക്കുന്ന തുല്യത. ജീവിക്കാനുള്ള അവകാശം എന്നിവ ഹനിക്കുന്നതാണ്. ഗവര്‍ണ്ണര്‍ തന്നിഷ്ടപ്രകാരമുള്ള നടപടിയിലൂടെ ഭരണഘടന അട്ടിമറിക്കുന്നു. ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ കോടതിയോട് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. ഗവര്‍ണര്‍ യുക്തമായ സമയത്തിനുള്ളില്‍ തീരുമാനം എടുക്കണം എന്നാണ് മുന്‍ വിധികളില്‍ പറയുന്നത്. ഈ സമയം എത്രയാണെന്ന് ആവശ്യമെങ്കില്‍ എഴംഗ ഭരണഘടനാബഞ്ച് നിര്‍ണ്ണയിക്കണമെന്ന നിര്‍ദ്ദേശവും കേരളം മുന്നോട്ടു വയ്ക്കുന്നു. മുന്‍ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ കേരളത്തിനായി ഹാജരാകും.  

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in