Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രായപൂർത്തിയാകാത്തവരിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; ജുവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം

പ്രായപൂർത്തിയാകാത്തവരിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; ജുവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം

പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ജുവനൈൽ ജസ്റ്റിസ് (ജെ.ജെ) ആക്ടിൽ അടിയന്തര ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കുറ്റാരോപിതരുടെ പ്രായം മാത്രം പരിഗണിക്കാതെ, ഇരകളുടെ ദുരിതവും വേദനയും കൂടി കണക്കിലെടുക്കണമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

നിലവിലുള്ള ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 18 വയസ്സിന് താഴെയുള്ള കുറ്റവാളികൾക്ക് നിരവധി നിയമപരമായ സംരക്ഷണങ്ങൾ ലഭിക്കുന്നുണ്ട്. അടുത്തിടെ തിരുവനന്തപുരം ശ്രീകാര്യത്ത് 16-കാരൻ കൊല്ലപ്പെട്ട കേസിൽ സമപ്രായക്കാരൻ പ്രതിയായതും, എറണാകുളത്തുണ്ടായ വാഹനാപകടങ്ങളിൽ പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് നിയമത്തിന്റെ ആനുകൂല്യം ലഭിച്ചതും പൊതുസമൂഹത്തിൽ വലിയ ചർച്ചയായിരുന്നു. പ്രതികളുടെ പ്രായപരിധിയുടെ കാര്യത്തിൽ നിയമനിർമ്മാണ സഭകൾ പുനഃപരിശോധന നടത്തേണ്ടതല്ലേയെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കൗമാരക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഗണ്യമായി വർദ്ധിച്ചുവെന്ന കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്രത്തെ സമീപിച്ചത്.

നിലവിലെ നിയമം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരോട് വേണ്ടത്ര നീതി പുലർത്തുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം തന്നെ ഇരകളുടെ വികാരങ്ങളും നീതിയും ഉറപ്പാക്കപ്പെടണം. ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത സ്വാധീനവും ലഹരിവസ്തുക്കളുടെ ഉപയോഗവും കൗമാരക്കാർക്കിടയിലെ കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഈ പുതിയ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ ദേവിക്കും രമേശ് ചെന്നിത്തല ഇതേ ആവശ്യമുന്നയിച്ച് കത്ത് നൽകിയിട്ടുണ്ട്.

Related articles

See all
Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

പുതിയ സഹകരണ നയത്തിന് ഡിസംബറിൽ തുടക്കമാകും; തട്ടിപ്പുകാരുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടുമ...

Popular News

വിദ്യാർത്ഥികൾക്ക് മന്ത്രി കെ.എ. തുളസിയുടെ സർപ്രൈസ്; ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ളവർ...

Popular News

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്, അണികള്‍ അകത്ത്

Save your stories

Sign in