Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിദ്യാർത്ഥികൾക്ക് മന്ത്രി കെ.എ. തുളസിയുടെ സർപ്രൈസ്; ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ളവർക്കും ഇനി ഏകദിന വിനോദയാത്ര

വിദ്യാർത്ഥികൾക്ക് മന്ത്രി കെ.എ. തുളസിയുടെ സർപ്രൈസ്; ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ളവർക്കും ഇനി ഏകദിന വിനോദയാത്ര

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്ക് സന്തോഷവാർത്തയുമായി മന്ത്രി കെ.എ. തുളസി. ഈ അധ്യയന വർഷം മുതൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഏകദിന വിനോദയാത്ര സംഘടിപ്പിക്കും. ഇതുവരെ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു വർഷാവസാനം വിനോദയാത്രയ്ക്ക് അവസരമുണ്ടായിരുന്നത്. ഹോസ്റ്റൽ സന്ദർശന വേളകളിൽ മറ്റു ക്ലാസുകളിലെ കുട്ടികളും യാത്ര വേണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നു. കുട്ടികളുടെ പഠനമികവിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരവും സ്നേഹസമ്മാനവുമായാണ് ഈ തീരുമാനമെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി.

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും 113 ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഒമ്പതാമത് സംസ്ഥാനതല കായികമേളയായ ‘കളിക്കളം 2026’-ന് കാര്യവട്ടം എൽ.എൻ.സി.പി.ഇ (LNCPE) മൈതാനത്ത് ആവേശകരമായ തുടക്കമായി. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പതാക ഉയർത്തുകയും കായികജ്വാല തെളിയിക്കുകയും ചെയ്തതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ കെ.വി. ധനേഷ് കായികമേളാ പ്രതിജ്ഞയും, മന്ത്രി രമേശ് ചെന്നിത്തല ലഹരിവിരുദ്ധ പ്രതിജ്ഞയും വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. ഉദ്ഘാടന ചടങ്ങിന് ആവേശം പകർന്നുകൊണ്ട് കട്ടേല സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി.

കായികമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് മന്ത്രി കെ.എ. തുളസി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കുട്ടികളുടെ ദീർഘകാലമായുള്ള ആഗ്രഹം പരിഗണിച്ചാണ് ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും വിനോദയാത്രയ്ക്കുള്ള സൗകര്യമൊരുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

പുതിയ സഹകരണ നയത്തിന് ഡിസംബറിൽ തുടക്കമാകും; തട്ടിപ്പുകാരുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടുമ...

Popular News

പ്രായപൂർത്തിയാകാത്തവരിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; ജുവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്...

Popular News

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്, അണികള്‍ അകത്ത്

Save your stories

Sign in