Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പുതിയ സഹകരണ നയത്തിന് ഡിസംബറിൽ തുടക്കമാകും; തട്ടിപ്പുകാരുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് മന്ത്രി എം. ലിജു

പുതിയ സഹകരണ നയത്തിന് ഡിസംബറിൽ തുടക്കമാകും; തട്ടിപ്പുകാരുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് മന്ത്രി എം. ലിജു

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് പുതിയ സഹകരണ നയം രൂപീകരിക്കുന്നതിനായുള്ള ചർച്ചകൾ ഡിസംബറിൽ ആരംഭിക്കുമെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു. പ്രതിസന്ധികൾ മറികടന്ന് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണ്. തട്ടിപ്പിലൂടെ മണിമാളികകളും ആഡംബര വാഹനങ്ങളും സ്വന്തമാക്കുകയും സാധാരണക്കാരുടെ പണം തിരികെ നൽകാതിരിക്കുകയും ചെയ്യുന്നവരെ സർക്കാർ ഉരുക്കുമുഷ്ടിയോടെ നേരിടുമെന്നും കാഞ്ഞങ്ങാട് നടന്ന സഹകരണ വാരാഘോഷ സമാപന സമ്മേളനത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ ഏകദേശം 450 മുതൽ 500 വരെ സഹകരണ സംഘങ്ങൾ നിലവിൽ നിക്ഷേപ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിക്ഷേപകർക്ക് പണം തിരികെ നൽകാനാകാത്ത സാഹചര്യം ആശങ്കാജനകമാണെന്നും ഇത് പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയിലായ ഭൂരിഭാഗം സംഘങ്ങളും സാമ്പത്തിക തട്ടിപ്പുകൾ കൊണ്ടല്ല തകർന്നത്; മറിച്ച് സുതാര്യതയില്ലായ്മ, കോവിഡ് കാലത്തെ പ്രയാസങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം, വായ്പാ തിരിച്ചടവിലെ വീഴ്ചകൾ, പ്രകൃതിദുരന്തങ്ങൾ, കാർഷിക കടാശ്വാസ കുടിശ്ശിക ലഭിക്കാത്തത് തുടങ്ങിയ കാരണങ്ങളാലാണ്. ഇത്തരം കാരണങ്ങളാൽ പ്രതിസന്ധിയിലായ സംഘങ്ങളെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. 2017-ന് ശേഷം പുതിയ സഹകരണ നയം രൂപീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഡിസംബറിൽ ഇതിനായുള്ള ചർച്ചകൾ തുടങ്ങുന്നത്.

ഭരണസമിതികളുടെയും ഉദ്യോഗസ്ഥരുടെയും സാമ്പത്തിക ക്രമക്കേടുകളും വീഴ്ചകളും മൂലം പ്രതിസന്ധിയിലായ സംഘങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസ്ഥാപരമായ ദൗർബല്യങ്ങൾ പരിഹരിച്ച് സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സഹകരണ സ്ഥാപനങ്ങളെയും ഏകീകൃത സോഫ്റ്റ്‌വെയറിന് കീഴിൽ കൊണ്ടുവരും. നിക്ഷേപവും പിൻവലിക്കലും ഉൾപ്പെടെയുള്ള ഓരോ സാമ്പത്തിക ഇടപാടും കൃത്യമായി രേഖപ്പെടുത്തുന്ന ഈ സംവിധാനം നടപ്പാകുന്നതോടെ ഓഡിറ്റിംഗ് കൂടുതൽ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനായി സർക്കാർ ‘വിശ്വാസ്’ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ആഭ്യന്തര, നിയമ, സഹകരണ, റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രത്യേക ദൗത്യസംഘത്തിന്റെ രൂപീകരണം അന്തിമഘട്ടത്തിലാണ്. തട്ടിപ്പുകാർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം, തട്ടിയെടുത്ത പണം ഉപയോഗിച്ച് സമ്പാദിച്ച ബിനാമി സ്വത്തുക്കൾ കണ്ടെത്തി കണ്ടുകെട്ടുകയും പ്രതികളെ ബഡ്സ് (BUDS) നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്യും. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന 65 അന്വേഷണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സഹകരണ സെക്രട്ടറിക്കും രജിസ്ട്രാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരിച്ചുപിടിക്കാൻ കഴിയാത്തതും രോഗം മൂലം തിരിച്ചടവ് മുടങ്ങിയതുമായ വായ്പകൾ തീർപ്പാക്കി സംഘങ്ങളെ സാമ്പത്തികമായി ഭദ്രമാക്കാനാണ് ‘ആശ്വാസ്’ പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. നാലുമാസത്തിനുള്ളിൽ 70,000-ത്തോളം വായ്പാ അപേക്ഷകളിൽ ഇതിലൂടെ തീർപ്പുകൽപ്പിക്കാനായി. റിസ്ക് ഫണ്ട് പദ്ധതി വഴി 3,400-ലധികം അപേക്ഷകൾ തീർപ്പാക്കി 37 കോടി രൂപ വിതരണം ചെയ്തു. കിട്ടാക്കടങ്ങൾ വർദ്ധിപ്പിക്കുന്നതിന് പകരം വ്യാപാരികൾക്കും വ്യവസായികൾക്കും സാധാരണക്കാർക്കും ഗുണമേന്മയുള്ള വായ്പകൾ നൽകാനാണ് സംഘങ്ങൾ മുൻഗണന നൽകേണ്ടതെന്നും, നിക്ഷേപകരുടെ വിശ്വാസം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള അടിസ്ഥാനസൗകര്യ-വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉത്തരമലബാർ നൽകിയ സംഭാവനകളും മുൻ സഹകരണ മന്ത്രി എൻ.കെ. ബാലകൃഷ്ണന്റെ പ്രവർത്തനങ്ങളും മന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു. 1969-ലെ കേരള സഹകരണ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിലും, ഓഡിറ്റ്, രജിസ്ട്രേഷൻ, കാർഷിക വായ്പാ മേഖലയുടെ വിപുലീകരണം എന്നിവയിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി എം. ലിജു കൂട്ടിച്ചേർത്തു.

Related articles

See all
Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

പ്രായപൂർത്തിയാകാത്തവരിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; ജുവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്...

Popular News

വിദ്യാർത്ഥികൾക്ക് മന്ത്രി കെ.എ. തുളസിയുടെ സർപ്രൈസ്; ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ളവർ...

Popular News

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്, അണികള്‍ അകത്ത്

Save your stories

Sign in