Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ലീഡർ ഒരു പാഠപുസ്തകമായിരുന്നു, ഹൃദയത്തിൽ എന്നുമുണ്ട്'; അനുശോചിച്ച് രമേശ് ചെന്നിത്തല

'ലീഡർ ഒരു പാഠപുസ്തകമായിരുന്നു, ഹൃദയത്തിൽ എന്നുമുണ്ട്'; അനുശോചിച്ച് രമേശ് ചെന്നിത്തല
  തിരുവനന്തപുരം: മുൻ മന്ത്രിയായിരുന്ന ലീഡർ കെ.കരുണാകരന്‍റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പ് പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള രാക്ഷ്ട്രീയത്തിൽ ഇത്രയേറെ മാധ്യമ ആക്രമണങ്ങൾ നേരിട്ട മറ്റൊരു നേതാവുണ്ടോ എന്ന് സംശയമുണ്ട്. എന്നിട്ടും ഒരിക്കലും കൈവിടാത്ത ചെറുചിരിയുമായി ഒരായിരം ചോദ്യങ്ങൾക്ക് അദ്ദേഹം തയ്യാറായിരുന്നു. 'ലീഡർ ഒരു പാഠപുസ്തകമായിരുന്നു, ഹൃദയത്തിൽ എന്നുമുണ്ട്, എന്നെന്നും' ചെന്നിത്തല കുറിച്ചു. ‘ഗുരുവായിരുന്നു. വഴികാട്ടിയായിരുന്നു. നിറഞ്ഞ സ്നേഹത്തിന്‍റേയും ഉറവ വറ്റാത്ത വാൽസല്യത്തിന്‍റേയും നിറകുടമായിരുന്നു. തന്ത്രങ്ങളിൽ, കണിശതയിൽ, നിലപാടുകളിൽ കേരള രാഷ്ട്രീയത്തിന്‍റെ ഭാഗധേയങ്ങളെ നിയന്ത്രിച്ച വ്യക്തിയായിരുന്നു ലീഡറെന്നും ചെന്നിത്തല പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കണം ഒരുപക്ഷേ ലീഡർ. കാരണം അദ്ദേഹം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ വെച്ചല്ല പലപ്പോഴും അദ്ദേഹം അളക്കപ്പെട്ടത്. തന്ത്രജ്ഞതയ്ക്കും നയപരതയ്ക്കും അപ്പുറം വികസനത്തെക്കുറിച്ച് ഭാവിയെ കുറിച്ചും കൃത്യമായി കാഴ്ചപ്പാടുള്ള ഒരു നേതാവായിരുന്നു. കൊച്ചിൻ സിയാൽ വിമാനത്താവളം മാത്രം മതി അദ്ദേഹത്തിന്‍റെ ദീർഘദർശിത്വം തിരിച്ചറിയാൻ. ജനങ്ങളിൽ നിന്ന് പണം പിരിച്ച് ഒരു വിമാനത്താവളം ഉണ്ടാക്കുക എന്ന് കെട്ടുകേൾവിയില്ലാത്ത ഒരു പദ്ധതി നടപ്പിലാക്കാൻ ലോകത്ത് ഒരു നേതാവിനെ കഴിഞ്ഞിട്ടുള്ളൂ. അത് ലീഡർക്കു മാത്രം. പിതൃ നിർവിശേഷമായ സ്നേഹത്തോടെ ചേർത്തു നിർത്തി കൈ പിടിച്ചു നടത്തിയ ആ വലിയ മനുഷ്യൻ എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രഭാഗോപുരങ്ങളിൽ ഒന്നാണ് എന്ന് സംശയമില്ലാതെ പറയാം. അതുപോലെ ഒരാളിന്‍റെ പ്രിയപ്പെട്ടവനാവുക എന്നതും ഒന്നിച്ച് നടക്കുക എന്നതും ജീവിതത്തിന്‍റെ സുകൃതമായിരുന്നു. ഹൃദയത്തിൽ എന്നുമുണ്ട്. എന്നെന്നും…’- രമേശ് ചെന്നിത്തല കുറിച്ചു.

Related articles

See all
Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Latest News

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു: യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹ...

Latest News

ക്രിസ്മസ് ആഘോഷം തടഞ്ഞ്: സിപിഎമ്മിന്‍റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്...

Latest News

ക്രിസ്മസ് ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Save your stories

Sign in