Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാസപ്പടിക്കേസ്: 'പിണറായിയുടെ രാഷ്ട്രീയ ആയുസ് നീട്ടിക്കൊടുക്കുന്നത് മോദി', വീണ മാത്രമല്ല മുഖ്യനും പണം വാങ്ങിയതായി തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ

മാസപ്പടിക്കേസ്: 'പിണറായിയുടെ രാഷ്ട്രീയ ആയുസ് നീട്ടിക്കൊടുക്കുന്നത് മോദി', വീണ മാത്രമല്ല മുഖ്യനും പണം വാങ്ങിയതായി തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ
  തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പണം വാങ്ങിയതായി തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ. 'കോൺഗ്രസ് തുടക്കത്തിലെ പറഞ്ഞ അതേ കാര്യങ്ങളാണ് എസ്എഫ്ഐഒയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കും പ്രതിരോധം തീർത്ത സിപിഎമ്മിന്‍റെ നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഭീകരബന്ധം പറഞ്ഞ് എസ്എഫ്ഐഒ അന്വേഷണം നീട്ടുന്നത് ടോം ആൻഡ് ജെറി ഷോയ്ക്കാണെന്നും മാത്യു കുഴൽനാടന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു സേവനവും ചെയ്യാതെയാണ് പൈസ വാങ്ങിയതെന്ന് തെളിഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന് വേണ്ടി പണം വാങ്ങിയെന്നാണ് ഇന്നലെ എസ്എഫ്ഐഒ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ആ പി.വി ഞാനല്ല എന്ന് പറയാൻ പിണറായി വിജയന് ആർജവമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പറയുന്നില്ലെങ്കിൽ അത് അംഗീകരിക്കലാണെന്നും തുറന്ന് പറയാനുള്ള ധൈര്യം സിപിഎമ്മിനെങ്കിലും ഉണ്ടോയെന്നും കുഴൽനാടൻ ചോദിച്ചു. സിപിഎം എത്രകാലം ജനങ്ങളെ കബളിപ്പിക്കുമെന്ന് കണ്ടറിയണം. നിയമപോരാട്ടം തുടരുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

Related articles

See all
Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Latest News

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു: യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹ...

Latest News

ക്രിസ്മസ് ആഘോഷം തടഞ്ഞ്: സിപിഎമ്മിന്‍റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്...

Latest News

ക്രിസ്മസ് ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Save your stories

Sign in