Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

INTUC| അങ്കണവാടി ജീവനക്കാരുടെ വേതന വ്യവസ്ഥകളില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതി; തീരുമാനം INTUC കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന്

INTUC| അങ്കണവാടി ജീവനക്കാരുടെ വേതന വ്യവസ്ഥകളില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതി; തീരുമാനം INTUC കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന്
അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. അങ്കണവാടി തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവ് ഉണ്ടാകണമെന്ന് അപേക്ഷിച്ച് കേരള അംഗനവാടി ആന്റ് ക്രെഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ (INTUC) കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് 2025 ജൂണ്‍ 3 ന് ഹൈക്കോടതി വിധി പ്രസ്ഥാവിച്ചത്. അങ്കണവാടികളുടെ രൂപീകരണം, തൊഴിലാളികളുടെ ജോലിസമയം, ജോലികള്‍ ജോലിഭാരം, തുച്ഛമായ വേതനം, ഇവര്‍ അനുഭവിക്കുന്ന തൊഴില്‍ ചൂഷണം, തൊഴിലാളി സംരക്ഷണ ഭരണഘടന വ്യവസ്ഥകള്‍, തൊഴില്‍ നിയമവ്യവസ്ഥകള്‍, കേന്ദ്ര-സംസ്ഥാന പേ-കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട വിവിധ ഹെക്കോടതികളുടെ വിധികള്‍, സുപ്രീംകോടതിയുടെ വിധികള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തികൊണ്ടാണ് INTUC കേസ് ഫയല്‍ ചെയ്തത്. കേന്ദ്ര വനിതാ-ശിശുവികസന വകുപ് സെക്രട്ടറി, സംസ്ഥാന വനിതാ ശിശുവികസന സെക്രട്ടറി, സംയോജിത ശിശുവികസന സേവന ഡയറക്ടര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേരള അങ്കണവാടി ആന്റ് ക്രെഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ (INTUC) പ്രസിഡന്റ് ശ്രീമതി കൃഷ്ണവേണി ജി. ശര്‍മ്മ, ജനറല്‍ സെക്രട്ടറി ജി. ശാന്തകുമാരി അമ്മ, ട്രഷറര്‍ റ്റി. ബിന്‍ന്ധ്യ എന്നിവര്‍ ചേര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്. ഈ കേസിനെ പിന്തുണച്ച് INTUC സംസ്ഥാന പ്രസിഡന്റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ കക്ഷി ചേരുകയും ചെയ്തു. 2025 ജൂണ്‍ 2 ന് ഫയല്‍ ചെയ്ത കേസില്‍ ജൂണ്‍ 3ന് തന്നെ വാദം കേട്ട കോടതി കേസിലെ രേഖകളുടെ പ്രാധാന്യം കണക്കിലെടുത്ത് അന്ന് തന്നെ വിധി പറയുകയാണ് ചെയ്തിരുള്ളത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in