ഹെഡ്മാസ്റ്റർ ജൂലൈ 29 ന്; കാരൂരിന്‍റെ പ്രശസ്ത ചെറുകഥ പൊതിച്ചോറിന്‍റെ ചലച്ചിത്രാവിഷ്കാരം
Jaihind TV News Report
Jaihind TV Web Desk
July 27, 2022
1 min read
•
Updated: June 04, 2026
ചാനൽ ഫൈവിന്‍റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത 'ഹെഡ്മാസ്റ്റർ' ജൂലൈ 29 ന് തിയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്‍റെ പ്രസിദ്ധമായ 'പൊതിച്ചോറ്' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ. അധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ സ്വന്തം അനുഭവത്തിന്‍റെ ഉപ്പുകൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യ നാളുകളിൽ സ്കൂൾ അധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. അത്തരത്തിൽ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരധ്യാപകന്‍റെ ജീവിതകാഴ്ചകളിലൂടെ യാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. ഹെഡ്മാസ്റ്ററായി തമ്പി ആന്‍റണിയും ഹെഡ്മാസ്‌റ്ററുടെ മകനായി ബാബു ആന്‍റണിയും വേഷമിടുന്നു. ഒപ്പം ദേവി (നടി ജലജയുടെ മകൾ ), സഞ്ജു ശിവറാം , ജഗദീഷ് , മധുപാൽ, പ്രേംകുമാർ , ശങ്കർ രാമകൃഷ്ണൻ , ബാലാജി, ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്‍റെ മകൻ), കാലടി ജയൻ , പൂജപ്പുര രാധാകൃഷ്ണൻ, ശിവൻ സോപാനം, പ്രതാപ്കുമാർ , മഞ്ജുപിള്ള, സേതുലക്ഷ്മി, മിനി, ദർശന ഉണ്ണി എന്നിവരും അഭിനയിക്കുന്നു.
ബാനർ - ചാനൽ ഫൈവ് , സംവിധാനം - രാജീവ്നാഥ്, നിർമ്മാണം -ശ്രീലാൽ ദേവരാജ്, തിരക്കഥ, സംഭാഷണം - രാജീവ്നാഥ്, കെ.ബി വേണു, ഛായാഗ്രഹണം - പ്രവീൺ പണിക്കർ, എഡിറ്റിംഗ് - ബീനാപോൾ, ഗാനരചന - പ്രഭാവർമ്മ, സംഗീതം - കാവാലം ശ്രീകുമാർ , ആലാപനം - പി ജയചന്ദ്രൻ , നിത്യാ മാമ്മൻ, പശ്ചാത്തലസംഗീതം - റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല- ആർ കെ , കോസ്‌റ്റ്യൂം - തമ്പി ആര്യനാട്, ചമയം -ബിനു കരുമം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജൻ മണക്കാട്, സ്റ്റിൽസ് - വി.വി എസ് ബാബു, പിആർ - അജയ് തുണ്ടത്തിൽ.
https://youtu.be/ap9lrRKiQoM
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10