Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഹജ്ജിന് നാളെ തുടക്കം; തീർഥാടകർ ഇന്ന് രാത്രി മിനായിലേക്ക് നീങ്ങും

ഹജ്ജിന് നാളെ തുടക്കം; തീർഥാടകർ ഇന്ന് രാത്രി മിനായിലേക്ക് നീങ്ങും

മക്ക ( സൗദി ) ​: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. ഹജ്ജിന്‍റെ ആദ്യ ദിനത്തില്‍ പങ്കെടുക്കാനായി ഇന്ത്യ ഉള്‍പ്പടെ, ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ പങ്കെടുക്കുന്നു. ഇന്ന് രാത്രി മുതല്‍ പുണ്യനഗരിയായ മിനായിലേക്ക് വിശ്വാസികള്‍ പുറപ്പെടും.

ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം ചൊവ്വാഴ്ചയാണ്. മിനായില്‍ ഒരു ദിവസം രാപ്പാര്‍ത്ത ശേഷം, തീര്‍ഥാടകര്‍ അറഫയിലേക്ക് നീങ്ങും. ചൊവ്വാഴ്ച പകല്‍ മുഴുവന്‍ അറഫയില്‍ പ്രാര്‍ത്ഥനാ നിരതരായ ശേഷം, അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് ഹാജിമാര്‍ എത്തും. അന്ന് രാത്രി അവിടെ വിശ്രമിക്കും.  ബുധനാഴ്ച രാവിലെ വീണ്ടും മിനായില്‍ തിരിച്ചെത്തും. തുടര്‍ന്ന്,  മൂന്ന് ദിവസം അവിടെ, രാപ്പാര്‍ത്ത് ബലി കര്‍മവും ജംറകളിലെ കല്ലേറും പൂര്‍ത്തിയാക്കും. ഇതോടെ, ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാപനമാകും.

ഇത്തവണ, 15 ലക്ഷത്തിലധികം വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ആകെ 18 ലക്ഷത്തോളം പേര്‍ ഹജ്ജ് നിര്‍വഹിക്കും. ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,22,518 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയിൽ പൊതുഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാൻ ലൈസൻസ് വേണം; ഡിസംബർ മുതൽ പുതിയ നിയമം

Popular News

ദുബായ് സ്‌ഫോടനം : തെറ്റായ വാര്‍ത്ത നല്‍കിയതില്‍ അന്വേഷണം തുടങ്ങി ; മാധ്യമ സംഘത്തെ വിളിച്ച...

Popular News

യുഎഇയിലേക്ക് സൈബര്‍ ആക്രമണ പരമ്പര ; പരാജയപ്പെടുത്തിയെന്ന് സൈബര്‍ സുരക്ഷാ കൗൺസിൽ

Save your stories

Sign in