‘ഭയപ്പെടുത്തൽ പരിഹാരമല്ല’ സർക്കാരിനെതിരെ വിദ്യാർഥികൾക്കൊപ്പം രാഹുൽ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
August 05, 2026
1 min read
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കുമെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി സമരം നടത്തുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്താനും അടിച്ചമർത്താനുമാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായ 15 വയസ്സുകാരിയായ വിദ്യാർഥിനിയുടെ വീട്ടിലേക്ക് ആളുകളെ അയച്ച് നിർബന്ധിച്ച് മാപ്പുപറയിപ്പിച്ച സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.
രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച വിദ്യാർഥികൾ ഭരണഘടനയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും സംരക്ഷകരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. "ചോദ്യപേപ്പർ ചോർച്ചയെയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെയും ചോദ്യം ചെയ്യുന്നത് കുറ്റകരമല്ല. ഈ സംവിധാനം മാറ്റേണ്ടതുണ്ട്. അതാണ് വിദ്യാർഥികളും ആവശ്യപ്പെടുന്നത്. അവർ അക്രമം നടത്തിയിട്ടില്ല, ആരെയും ഉപദ്രവിച്ചിട്ടില്ല. എന്നിട്ടും അവർക്കെതിരെ ബലപ്രയോഗവും ഭീഷണിപ്പെടുത്തലുമാണ് ഉണ്ടായത്," അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു. "വിദ്യാർഥികളുടെ വീടുകളിലേക്ക് ആളുകളെ അയക്കുകയും 15 വയസ്സുള്ള പെൺകുട്ടിയെ നിർബന്ധിച്ച് മാപ്പുപറയിപ്പിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാകില്ല. തെറ്റ് ചെയ്യാത്ത കുട്ടികൾ ആരോടും മാപ്പുപറയേണ്ട സാഹചര്യമില്ല," രാഹുൽ ഗാന്ധി വ്യക്തമാക്കി.
വിദ്യാർഥികൾക്കെതിരെ പോലീസ് ലാത്തിച്ചാർജും മറ്റ് നടപടികളും സ്വീകരിച്ചതായും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന് വിശ്വാസ്യതയുള്ളതും കാര്യക്ഷമവുമായ ഒരു വിദ്യാഭ്യാസ സംവിധാനം ആവശ്യമാണെന്നും പരീക്ഷാ ചോർച്ചകൾ പൂർണമായും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർച്ചയായ പരീക്ഷാ ചോർച്ചകളിൽ സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10