Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇൻഡിഗോയ്ക്ക് 20 വയസ്; യാത്രക്കാർക്ക് വൻ സമ്മാനം, 20,000 സൗജന്യ വിമാന ടിക്കറ്റുകൾ

ഇൻഡിഗോയ്ക്ക് 20 വയസ്; യാത്രക്കാർക്ക് വൻ സമ്മാനം, 20,000 സൗജന്യ വിമാന ടിക്കറ്റുകൾ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വാണിജ്യ സർവീസിന്റെ 20 വർഷം പൂർത്തിയാക്കി. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്കായി വൻ സമ്മാന പദ്ധതിയുമായി കമ്പനി രംഗത്തെത്തി. ആഭ്യന്തര യാത്രക്കാർക്ക് 20,000 സൗജന്യ വിമാന ടിക്കറ്റുകൾ നൽകുന്ന പ്രത്യേക പദ്ധതിയാണ് ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്.

2006 ഓഗസ്റ്റ് നാലിനാണ് ഇൻഡിഗോ ഇന്ത്യയിൽ ആദ്യമായി വാണിജ്യ സർവീസ് ആരംഭിച്ചത്. ഡൽഹിയിൽ നിന്ന് ഗുവാഹത്തി വഴി ഇംഫാലിലേക്കായിരുന്നു ആദ്യ വിമാനം പറന്നത്. രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയ ഈ സുപ്രധാന ഘട്ടത്തിൽ, ഇന്ത്യക്കാരുടെ വിമാനയാത്ര കൂടുതൽ എളുപ്പവും താങ്ങാനാവുന്നതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തനം ആരംഭിച്ചതെന്ന് ഇൻഡിഗോ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ പറഞ്ഞു.

‘ഹാപ്പി ഇൻഡിഗോ ഡേ’ ആഘോഷങ്ങളുടെ ഭാഗമായാണ് ‘ഇൻഡിഗോഫ്രീ’ എന്ന പേരിൽ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാർക്ക് ബുക്കിങ് നിരക്ക് പൂർണമായും റീഫണ്ട് ലഭിക്കും.

2026 ഓഗസ്റ്റ് നാല് മുതൽ ഓഗസ്റ്റ് ആറ് വരെ ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, എഐ വിർച്വൽ അസിസ്റ്റന്റ് 6Eskai എന്നിവ വഴി നടത്തുന്ന ആഭ്യന്തര വിമാന ബുക്കിങ്ങുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

ഓഫർ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് ഇമെയിൽ, വാട്സാപ്പ് സന്ദേശം എന്നിവ വഴി ഒരു ലളിതമായ ചോദ്യത്തിന് ഉത്തരം നൽകാനുള്ള അവസരം ലഭിക്കും.

പരമാവധി മൂന്ന് അവസരങ്ങൾ ലഭിക്കുന്ന ഈ മത്സരത്തിൽ ശരിയായ ഉത്തരം നൽകുന്നവർക്ക് ഒരു പി.എൻ.ആറിന് 10,000 രൂപ വരെ ബുക്കിങ് നിരക്ക് റീഫണ്ടായി ലഭിക്കും.

ആഭ്യന്തര ഇക്കോണമി ക്ലാസ്, ഇൻഡിഗോ സ്ട്രെച്ച് ബുക്കിങ്ങുകൾ എന്നിവയ്ക്കാണ് പദ്ധതി ബാധകമാകുക. വൺവേ, റിട്ടേൺ യാത്രകളും ഇതിൽ ഉൾപ്പെടും. വിജയികൾക്ക് മൂന്ന് മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് തുക ലഭ്യമാക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

20 വർഷം കൊണ്ട് രാജ്യത്തെ വ്യോമയാന രംഗത്ത് വലിയ വളർച്ച നേടിയ ഇൻഡിഗോ, വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കളുമായി ഈ നേട്ടം പങ്കിടുന്നതിനാണ് സൗജന്യ ടിക്കറ്റ് പദ്ധതി അവതരിപ്പിച്ചതെന്നും വ്യക്തമാക്കി.

Related articles

See all
Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Popular News

ടാറ്റയിൽ വീണ്ടും വൻ അധികാരപ്പോര്: എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; വ...

Popular News

ആഗോള ബിസിനസിന് ഇനി ചെന്നൈയിൽ നിന്ന് പിന്തുണ: തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട്...

Save your stories

Sign in