ദുബായ്: മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നതാണെന്ന് നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി പറഞ്ഞു. യുവ സംരംഭകര്‍ക്ക് ഉള്‍പ്പെടെ വലിയ പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപം സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്നത്, ഈ ലക്ഷ്യത്തിനു വേഗത നല്‍കുന്ന പ്രഖ്യാപനമാണെന്നും യൂസഫലി പ്രതികരിച്ചു.
പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പോലുള്ള പ്രഖ്യാപനങ്ങള്‍, പ്രവാസികള്‍ക്കും നിക്ഷേപകര്‍ക്കും മികച്ച പിന്തുണ നല്‍കും. കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്‌സ് ഹബ്ബ് ആക്കാനുള്ള തീരുമാനം വലിയ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കും. കൂടാതെ ചെറുകിട സംരംഭകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഉണര്‍വേകും. വണ്‍ കേരള കരുതല്‍ പദ്ധതി, ഇന്‍ഷുറന്‍സ് പദ്ധതി ഉള്‍പ്പെടെയുള്ള ജനക്ഷേമത്തിലധിഷ്ഠിതമായ വ്യത്യസ്ത പദ്ധതികളിലൂടെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളെന്നും എം എ യൂസഫലി ദുബായില്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
"വികസന മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്ന ബജറ്റ്"; യുഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് വ്യവസായി എം.എ യൂസഫലി
മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നതാണെന്ന് നോര്‍ക്ക വൈസ് ചെയര്‍മ...