അബുദാബി: ദുബായിലെ സ്‌ഫോടനം സംബന്ധിച്ച് 'തെറ്റായ' റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സംഭവത്തില്‍ യുഎഇ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ യുഎഇയിലെ മാധ്യമപ്രവര്‍ത്തകനും സംഘത്തിനും സമന്‍സ് അയച്ചു. തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ആണ് അന്വേഷണം നടത്തുന്നത്. അതേസമയം ക്ഷമാപണം പറഞ്ഞത് കൊണ്ട് അന്വേഷണം ഇല്ലാതാക്കുന്നില്ലെന്നും യുഎഇ അതോറിറ്റി വ്യക്തമാക്കി.
യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി ഉള്‍പ്പടെയുള്ളവര്‍ മാധ്യമ പ്രവര്‍ത്തകന്റെ സാക്ഷ്യം കേട്ടുവെന്നും വാര്‍ത്തയില്‍ ഉത്തരവാദികളായവരെ വിളിച്ചു വരുത്തിയെന്നും യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പാലിക്കേണ്ട നിയമപരവും തൊഴിൽപരവുമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കും. ഇക്കാര്യത്തിൽ ആർക്കാണ് ഉത്തരവാദിത്തമെന്ന് കണ്ടെത്തുകയും, അന്വേഷണഫലത്തിന്റെ അടിസ്ഥാനത്തിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.