Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പെല്ലറ്റ് ആക്രമണം: പരിക്കേറ്റ വിദ്യാർഥിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; കൂടുതൽ വകുപ്പുകൾ ചേർക്കാൻ ഡൽഹി പൊലീസ്

പെല്ലറ്റ് ആക്രമണം: പരിക്കേറ്റ വിദ്യാർഥിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; കൂടുതൽ വകുപ്പുകൾ ചേർക്കാൻ ഡൽഹി പൊലീസ്

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ പരാതിയിൽ ഡൽഹി പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആറിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിലവിൽ തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആറ് മണിക്കൂറോളം നടത്തിയ കുത്തിയിരിപ്പ് സമരത്തിന് പിന്നാലെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിൽ ലോച്ചവിനൊപ്പമാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.

പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ സാഹിൽ ലോച്ചവ് നേരത്തെ പരാതി നൽകാൻ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനെയാണ് സാഹിൽ സമീപിച്ചത്. തുടർന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ഡിസിപിയുമായി ചർച്ച നടത്തി.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന് രാഹുൽ ഗാന്ധി നിലപാടെടുത്തതോടെ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം അഞ്ച് മണിക്കൂർ പിന്നിട്ടതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരും പ്രതിഷേധ സ്ഥലത്തെത്തി.

പെല്ലറ്റ് ആക്രമണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് തുടക്കം മാത്രമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യതലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനിൽ നിന്ന് പോലും നീതി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.യുവാക്കൾക്കെതിരെ അന്യായം നടന്ന സാഹചര്യത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പൊലീസിലെ ചില ഉദ്യോഗസ്ഥർ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ മുകളിൽനിന്നുള്ള ഇടപെടലുകൾ നീതി തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പെല്ലറ്റ് ഗൺ പ്രയോഗത്തെ തുടർന്ന് പരിക്കേറ്റ സാഹിൽ ലോച്ചവ് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്.വിദ്യാർഥിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച് എഫ്‌ഐആറിൽ ആവശ്യമായ വകുപ്പുകൾ കൂട്ടിച്ചേർക്കാനാണ് ഡൽഹി പൊലീസിന്റെ നീക്കം.


Related articles

See all
Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Popular News

എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണം, വിജിലൻസ് അന്വേഷണം വേണം; സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിയുടെ...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

മാപ്പുസാക്ഷിയാകൂ, രാജിവെച്ച് പുറത്തുപോകൂ; ഗ്യാനേഷ് കുമാറിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

Save your stories

Sign in