Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'വയനാടിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണം നല്‍കുന്നില്ല', യൂത്ത് കോണ്‍ഗ്രസ് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമെന്ന് വി.ഡി. സതീശന്‍

'വയനാടിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണം നല്‍കുന്നില്ല', യൂത്ത് കോണ്‍ഗ്രസ് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമെന്ന് വി.ഡി. സതീശന്‍
  കോഴിക്കോട്: വയനാട് പുനഃരധിവാസം മുടക്കിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാട് പുനരധിവാസത്തിന് പണം നല്‍കാത്തതിനും നടപടികള്‍ സ്വീകരിക്കാത്തതിനും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് വയനാട് കലക്ടറേറ്റിലേക്ക് സമാധാനപരമായി പ്രകടനം നടത്തിയത്. എന്നാല്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് ഒതുക്കാനാണ് പോലീസ് ശ്രമിച്ചതെന്നും വി.ഡി. സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം ഉണ്ടാക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കിട്ടിയ പണം ചെലവാക്കാന്‍ തയാറാകുന്നില്ല. വീടുകള്‍ നിര്‍മ്മിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തിയത്. കോണ്‍ഗ്രസും മുസ്ലീംലീഗും കര്‍ണാടക സര്‍ക്കാരും നൂറ് വീടുകള്‍ വീതം നിര്‍മ്മിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും വീട് പണിയാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും സതീശന്‍ ചൂണ്ടികാട്ടി. സര്‍ക്കാര്‍ നല്‍കുന്ന സ്ഥലത്ത് വീട് നിര്‍മ്മിക്കാമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വളരെ മന്ദഗതിയിലാണ് പോകുന്നത്. വയനാട് പുനരധിവാസത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയതാണ്. എന്നാല്‍ നടപടികള്‍ ത്വരിതപ്പെടുത്താനുള്ള ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. അതേസമയം ഒരു പണവും നല്‍കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും. ഇതിനൊക്കെ എതിരായ പ്രതിഷേധമാണ് വയനാട്ടിലുണ്ടായതെന്നും സതീശന്‍ പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് കിട്ടിയ പണം പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കാതിരിക്കുന്നതും വീടുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലം ഇത്രയും മാസങ്ങളായിട്ടും കണ്ടെത്താത്തതും ഗുരുതരമായ കൃത്യവിലോപമാണ്. അടിയന്തിരമായി അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം വിലങ്ങാട്ടെ ദുരന്തബാധിതരെയും സഹായിക്കുമെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചത്. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ഒരു ദുരന്തമുണ്ടായപ്പോള്‍ നല്ല പിന്തുണയാണ് പ്രതിപക്ഷം സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഈ പോക്കുപോയാല്‍ അതില്‍ നിന്നും പിന്‍മാറേണ്ടി വരുമെന്നും തുടക്കത്തില്‍ കാണിച്ച ആവേശം സര്‍ക്കാര്‍ ഇപ്പോള്‍ കാട്ടുന്നില്ലെന്നും സതീശന്‍ ചൂണ്ടികാട്ടി. കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി ചേര്‍ന്നുള്ള സമരത്തിന് യുഡിഎഫില്ല. ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ശേഷി യുഡിഎഫിനുണ്ട്. കേരളത്തില്‍ ആദ്യമായി കേന്ദ്രത്തിന്‍റെ അവഗണനയ്‌ക്കെതിരെ പ്രതിപക്ഷമാണ് സംസാരിച്ചത്. പാര്‍ലമെന്‍റിലും നിയമസഭയിലും പുറത്തും വയനാട്ടിലെ ദുരന്തബാധിതര്‍ക്കു വേണ്ടിയുള്ള സമ്മര്‍ദ്ദം യുഡിഎഫിന്‍റെ ഭാഗത്തു നിന്നുണ്ടാകുമെന്നും സതീശന്‍ വ്യക്തമാക്കി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹര്‍ കൈപ്പറ്റുന്നുവെന്ന് 2022 -ല്‍ സിഎജി ചൂണ്ടിക്കാട്ടിയിട്ടും ഇത്രയും കാലം സംസ്ഥാന സര്‍ക്കാര്‍ എവിടെയായിരുന്നുവെന്നും സതീശന്‍ ചോദിച്ചു. സര്‍ക്കാര്‍ ഇതുവരെ ഒരു അന്വേഷണത്തിനും തയാറായിട്ടില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നതെന്ന് അറിയില്ല. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹര്‍ വാങ്ങുന്നുവെന്നത് ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തില്‍ അടിയന്തിര നടപടിക്ക് സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Related articles

See all
Latest News

'വിജയരാഘവന്മാരെ തിരുത്തണം, സംഘപരിവാറിന് CPM മണ്ണൊരുക്കുന്നു'; സിപിഎമ്മിനെ വിമര്‍ശിച്ച് സമസ...

Latest News

'വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുന്നു'; മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ കമ്പനിക്...

Latest News

കോഴിക്കോട് ബീച്ചില്‍ റീൽസ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം

Latest News

'ക്ഷേമപെന്‍ഷനിൽ കയ്യിട്ടുവാരുന്നത് വളരെ കഷ്ട്ം'; സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെ.മുരളീധ...

Save your stories

Sign in