Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള ക്രിക്കറ്റ് ലീഗിൽ ആവേശം പകരാൻ ക്രിസ് ഗെയ്ൽ കേരളത്തിൽ; ഓഗസ്റ്റ് 29ന് ഗ്രീൻഫീൽഡിൽ

കേരള ക്രിക്കറ്റ് ലീഗിൽ ആവേശം പകരാൻ ക്രിസ് ഗെയ്ൽ കേരളത്തിൽ; ഓഗസ്റ്റ് 29ന് ഗ്രീൻഫീൽഡിൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ പോരാട്ടം നേരിൽ കാണാൻ ടീം സഹഉടമയും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവുമായ ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ൽ കേരളത്തിലെത്തുന്നു. ഓഗസ്റ്റ് 29നാണ് ഗെയ്ൽ തിരുവനന്തപുരത്തെത്തുക. ഗാലറിയിലിരുന്ന് സ്വന്തം ടീമിന്റെ മത്സരം കാണുന്നതിനൊപ്പം താരങ്ങൾക്ക് ആവേശവും ആത്മവിശ്വാസവും പകരാനാണ് ഗെയ്ൽ എത്തുന്നത്.

ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരം. ഈ ആവേശപ്പോരാട്ടത്തിന് സാക്ഷിയാകാൻ ക്രിസ് ഗെയ്ൽ ഗാലറിയിലുണ്ടാകും. ഇതോടെ മത്സരത്തിന് കൂടുതൽ ആവേശം പകരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തി മത്സരം നേരിട്ട് ആസ്വദിക്കണമെന്നും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണ നൽകണമെന്നും ടീം മാനേജ്‌മെന്റ് അഭ്യർഥിച്ചു. ആരാധകരുടെ വലിയ പിന്തുണ ടീമിന്റെ പ്രകടനത്തിന് കൂടുതൽ കരുത്തേകുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

ക്രിസ് ഗെയ്ൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഹഉടമയായി ചേരുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ഗെയ്ൽ സ്റ്റേഡിയത്തിലെത്തി മത്സരം കാണുന്നത് എപ്പോഴായിരിക്കുമെന്ന ആകാംക്ഷയ്ക്കാണ് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്.

കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഗാലറിയിലെ ആരാധക പിന്തുണയ്‌ക്കൊപ്പം ക്രിസ് ഗെയ്‌ലിന്റെ സാന്നിധ്യവും ലഭിക്കുന്നത് കൂടുതൽ ആവേശം പകരും. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പവർ ഹിറ്റർമാരിലൊരാളായ ഗെയ്ൽ നേരിട്ട് എത്തുന്നതോടെ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനും കൂടുതൽ ദേശീയ-അന്തർദേശീയ ശ്രദ്ധ ലഭിക്കുമെന്നാണ് പ്രതീക്ഷ.




Related articles

See all
Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകും

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in