Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബി.എല്‍.എം സാമ്പത്തിക തട്ടിപ്പ്: ആര്‍. പ്രേംകുമാറിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; നോട്ടീസ് കൈപ്പറ്റിയില്ലെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

ബി.എല്‍.എം സാമ്പത്തിക തട്ടിപ്പ്: ആര്‍. പ്രേംകുമാറിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; നോട്ടീസ് കൈപ്പറ്റിയില്ലെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

കൊച്ചി: ബി.എല്‍.എം സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപക ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. അടുത്തിടെ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ നിര്‍ണ്ണായക രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇതിനായി അടുത്ത ആഴ്ചയോടെ പ്രേംകുമാറിന് ഇ.ഡി സമന്‍സ് അയക്കും. നോട്ടീസ് കൈപ്പറ്റിയില്ലെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഇ.ഡിയുടെ നീക്കം.

കേസുമായി ബന്ധപ്പെട്ട് പ്രേംകുമാറിന്റെയും ബന്ധുക്കളുടെയും 103 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. പോര്‍ഷെ, റോള്‍സ് റോയ്‌സ്, വെല്‍ഫയര്‍ ഉള്‍പ്പെടെയുള്ള 8 ആഡംബര കാറുകള്‍, 9.6 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ചെന്നൈ, എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളിലെ 12 കേന്ദ്രങ്ങളിലാണ് ഇ.ഡി സംഘം റെയ്ഡ് നടത്തിയത്.

ഹൗസിങ് സൊസൈറ്റി വഴി സാധാരണക്കാരില്‍ നിന്ന് സ്വരൂപിച്ച നിക്ഷേപത്തുക ചട്ടങ്ങള്‍ ലംഘിച്ച് പ്രേംകുമാര്‍ സ്വന്തം പേരിലേക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും വകമാറ്റി. ഈ തുക ഉപയോഗിച്ച് വന്‍തോതില്‍ ഭൂമിയും മറ്റു സ്വത്തുക്കളും വാങ്ങിക്കൂട്ടുകയായിരുന്നു. തട്ടിപ്പിനായി പ്രേംകുമാറും കൂട്ടാളികളും ചേര്‍ന്ന് 320 ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരം സമഗ്രമായ അന്വേഷണം തുടരുമെന്നും ഇ.ഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Related articles

See all
Popular News

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ അക്കൗണ്ടുകളിലെ 336 കോടിയുടെ ഉറവിടം വ്യക്തമല്ല; ജി.എസ്.ടി ഇന്റലി...

Popular News

ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം: പരാതിക്കാരന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Save your stories

Sign in